Monday, 11 January 2010

മതിലുകള്‍

അപ്പുക്കുട്ടന്‍ കീഴക്കോട്ട്‌ ഓടിയപ്പോള്‍ ഒരു പുലി തണ്റ്റെ നേരെ ഓടി
വരുന്നതു കണ്ടു.പുലിയെ തടുക്കാന്‍ കിഴക്കു അവനൊരു മതിലു കെട്ടി.
പടിഞ്ഞാറോട്ട്‌ ഓടിയപ്പോള്‍ അപ്പുക്കുട്ട്നെ വിഴുങ്ങാന്‍ കടല്‍
ആര്‍ത്തിരമ്പിയണയുന്നു.
പടിഞ്ഞാറും അവനൊരു മതിലു കെട്ടി.
വടക്കുനിന്നൊരു പറ്റംതാന്തോന്നികളും
തെക്കു നിന്നൊരു പറ്റം കാട്ടാനകളും തണ്റ്റെ നേരെ ഓടി
വന്നപ്പോള്‍ തെക്കുംവടക്കും മതിലു കെട്ടി.
 നാലു ഭാഗത്തും മതിലു കെട്ടി ശത്രുക്കളില്‍ നിന്നും
സുരക്ഷിതനായി അപ്പുക്കുട്ടന്‍ മലര്‍ന്നു കിടന്നു ആകാശത്തേക്കു നോക്കി.

മേഘ ശകലങ്ങള്‍,നക്ഷത്രങ്ങള്‍, ചന്ദ്രന്‍....

കുറേ കഴിഞ്ഞു ആകാശത്തില്‍ ഇരുട്ടണയുന്നതും,നക്ഷത്രങ്ങളും ചന്ദ്രനും
അപ്രക്ഷ്യമാവുന്നതും
തണ്റ്റെ നേരെ ഒരു യുദ്ധ വിമാനം പറന്നടുക്കുന്നതും നോക്കി കിഴക്കോട്ടോ,
പടിഞ്ഞാറോട്ടോ , തെക്കോട്ടോ, വടക്കോട്ടോ ഓടിപ്പോവാനാവാതെ
അപ്പുക്കുട്ടന്‍ തളര്‍ന്നു കിടന്നു......
തിരിച്ചയച്ച ക്യതികളില്‍നിന്നും...

No comments: