Wednesday 27 January 2010

വസന്തോത്സവം കാണാന്‍ പോയ വധുവും വരനും

ഒരിക്കല്‍
ഒരു നവവധുവും നവവരനും
ഒരു തീവണ്ടിയില്‍  വസന്തോത്സവത്തിലേക്കു യാത്ര പോയി..
തുറന്നിട്ട ജനലഴികള്‍
തണുത്ത കാറ്റില്‍ അവര്‍ മുഖം പൂഴ്ത്തിക്കിടന്നു..
വണ്ടി, ഒരു നദിയെ നിര്‍ദ്ദയം വെട്ടി മുറിച്ചു..
ചന്ദ്രബിംബം നദിയിലുടഞ്ഞു പോയി.
ആകാശമാകെ നദിയിലലിഞ്ഞു പോയി..
നക്ഷത്രങ്ങള്‍ മുഴുവന്‍ കൊള്ളയടിച്ച്‌
ചാക്കില്‍ കെട്ടി കരിമുകിലുകള്‍കിഴക്കോട്ട്‌ പര്‍വതങ്ങള്‍ കയറിപ്പോയി..
കൂരിരുട്ടും, കുറ്റിക്കാടും, കരിമ്പനകളും..
ഒരു മഴത്തുള്ളി വീണു മൂര്‍ദ്ധാവു നനഞ്ഞപ്പോള്‍,
ജനല്‍ പാളികള്‍ വലിച്ചടച്ചിട്ട്‌,
നവവധുവും, നവവരനും പരസ്പരം മിഴിച്ചു നോക്കി..
അവര്‍ ഒരു സ്വപ്നത്തിലൊഴുകിപ്പോയി..
ഒരു യാചകന്‍ ചെപ്പു കൊട്ടി
പാട്ടു പാടി അവരെ വിളിച്ചുണര്‍ത്തി..
ഇരുട്ടില്‍, ഒറ്റവരിപ്പാതയില്‍
ഒരു കരിമ്പൂച്ചയുടെ കണ്ണുകള്‍ കണ്ട്‌
വണ്ടി ചകിതയായി..
പകച്ചു പോയി....
അനക്കമില്ലാതെ ,
വണ്ടി വനാന്തരത്തില്‍വര്‍ഷങ്ങളോളം കരഞ്ഞു നിന്നു...
വസന്തോത്സവം കാണാന്‍ പോയ വധുവും വരനും
വിധിയിതാണെന്നോതി- പരസ്പരം വാരിപ്പുണര്‍ന്ന്‌
വനമധ്യത്തില്‍
വ്യദ്ധരായി മരിച്ചു പോയി......

4 comments:

Vinodkumar Thallasseri said...

ആദ്യം കണ്ട കവിതക്കൊരു കമണ്റ്റിട്ടു. അത്‌ കാണാതെ പോയി. അടുത്തതിന്‌ കമണ്റ്റിടണമെന്ന് വിചാരിച്ചതേയുള്ളു, അതും തഥൈവ. ഇതെന്ത്‌ കഥ പടച്ചോനെ?

ഹംസ said...

നല്ല കവിത ..

unni ji said...

ഇടയ്ക്കുവെച്ച് വണ്ടിയുടെ ബ്രെയ്ക്ക് പൊട്ടിയോന്നൊരു സംശം

Gopakumar V S (ഗോപന്‍ ) said...

നന്നായിട്ടുണ്ട്...
ആശംസകൾ...