Sunday 31 January 2010

മൂന്നാറിലെ പാവപ്പെട്ടവണ്റ്റെ മണ്‍കുടില്‍

പാവപ്പെട്ടവണ്റ്റെ വീട്‌
ഒരു കുന്നിന്‍ മുകളിലെ 
ഓല മേഞ്ഞ മണ്‍കുടില്‍..
എല്ലാ ദിവസവും പ്രഭാതത്തില്‍
പാവപ്പെട്ടവനും അവണ്റ്റെ ഭാര്യയും
കുഞ്ഞുങ്ങളും ഉരുളന്‍ കല്ലുകള്‍ പോലെ
 താഴേക്കു്‌ ഉരുണ്ടുരുണ്ടു വീഴും..
കുട്ടികള്‍ പള്ളിക്കൂടത്തിലേക്കു്‌ പോകും..
പാവപ്പെട്ടവന്‍ കൂലിപ്പണിക്കു പോകും...
അവണ്റ്റെ ഭാര്യ വെള്ളമെടുക്കാന്‍
കുടവും പേറിഏതെങ്കിലും കിണറു തേടിപ്പോകും..
 സന്ധ്യയാകുമ്പോള്‍ അവരെല്ലാവരും
നാറാണത്തു ഭ്രാന്തരെപ്പോലെ
പിന്നെയുംകുന്നിന്‍ മുകളിലേക്കു കയറിപ്പോകും..
നേരം വെളുത്താല്‍ അവര്‍ പിന്നെയും അതാ..
താഴേക്കു തന്നെ ഉരുണ്ടുരുണ്ടു വീഴും..
പാവപ്പെട്ടവണ്റ്റെ വീട്ടില്‍ 'കറണ്ടില്ല'.
ആകാശച്ചെരുവില്‍ അവണ്റ്റെ വീടിനു ചുറ്റും
കാറ്റും, കാര്‍മേഘവും പറന്നു നടക്കും..
രാത്രിയില്‍ കുന്നിന്‍ മുകളിലെ നരച്ച ആകാശത്തില്‍
പാവപ്പെട്ടവണ്റ്റെ കറുത്ത
കൂരക്കുള്ളില്‍നക്ഷത്രം പോലെ
ഒരു ചിമ്മിനിവിളക്കു പ്രകാശിക്കും..
കൂരിരുട്ടുള്ള കര്‍ക്കിടക രാത്രിയില്‍
ഉരുള്‍പൊട്ടല്‍ പേടിച്ച്‌
പേമാരി പെയ്യുമ്പോള്‍
പാവപ്പെട്ടവനും അവണ്റ്റെ ഭാര്യയും കുഞ്ഞുങ്ങളും
ഇടിമിന്നല്‍ വെളിച്ചത്തില്‍
വീടിണ്റ്റെ ഇറയത്തു വന്നു നിന്ന്‌
 കൈകള്‍ ആകാശത്തേക്കുയര്‍ത്തി
 കരുണ തേടി
 ദൈവത്തെ വിളിച്ചു നിലവിളിക്കും.....

 നിലാവുള്ള രാത്രിയില്‍,
ഒരായിരം നക്ഷത്രങ്ങള്‍ക്കു കീഴില്‍,
കുന്നിന്‍ മുകളിലെ പാവപ്പെട്ടവണ്റ്റെ മണ്‍കുടില്‍,
പൂര്‍ണ്ണചന്രണ്റ്റെ പ്രകാശ വലയത്തില്‍,
യമുനാനദിക്കരയിലെ 'താജുമഹലു' പോലെ പ്രശോഭിച്ചു നില്‍ക്കും...

കുന്നിനു താഴെ,
പണക്കാരനും, ഭാര്യയും അവണ്റ്റെ കുഞ്ഞുങ്ങളും,
കൈയേറ്റഭൂമിയിലെ ചില്ലുകൊട്ടാരത്തിണ്റ്റെ ജാലകം തുറന്നിട്ട്‌,
ആശ്ചര്യത്തോടെ, അത്ഭുതത്തോടെ,പാവപ്പെട്ടവണ്റ്റെ മണ്‍കുടിലിലേക്കു നോക്കി നില്‍ക്കും..

" ഒരു ദിവസമെങ്കിലും ആ മണ്‍കുടിലില്‍ രാപാര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!"
അവരങ്ങനെ ആശിച്ചു പോകും..
അവരങ്ങനെ മോഹിച്ചു പോകും....

8 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുടിലായാലും കൊട്ടാരമായാലും മനസ്സമാധാനമാണ് പ്രശനം . ശ്മശാനത്തില്‍ പാവപ്പെട്ടവന്റെയും പണക്കാരന്റെയും 'പൊടി' തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല ..

Unknown said...

നിലാവുള്ള രാത്രിയില്‍,
ഒരായിരം നക്ഷത്രങ്ങള്‍ക്കു കീഴില്‍,
കുന്നിന്‍ മുകളിലെ പാവപ്പെട്ടവണ്റ്റെ മണ്‍കുടില്‍,
പൂര്‍ണ്ണചന്രണ്റ്റെ പ്രകാശ വലയത്തില്‍,
യമുനാനദിക്കരയിലെ 'താജുമഹലു' പോലെ പ്രശോഭിച്ചു നില്‍ക്കും...

ആശംസകള്‍..!!
www.tomskonumadam.blogspot.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സത്യമോ?ഇതൊരു പുതിയ അറിവാണ്!പാവപ്പെട്ടവര്‍ പണക്കാരാവാന്‍ കൊതിക്കാറുണ്ട്,പണക്കാരന്‍ പാവപ്പെട്ടവനാവാന്‍ കൊതിക്കുമോ?

ബാവ താനൂര്‍ said...

സത്യമല്ലേ?!!

unni ji said...

പാവപ്പെട്ടവനേ നിന്നേ ഓർത്തും അസൂയ ഹ ഹ

Vinodkumar Thallasseri said...

ബാവയുടെ ഓരോ തമാശകള്‍, അല്ലെ?

ബാവ താനൂര്‍ said...

ഇത് തമാശയല്ല..
സമ്പന്നന്‍ റിസോറ്ട്ടുകളില്‍ കെട്ടിയുണ്ടാക്കിയ കൊച്ചു കുടിലുകളില്‍ ഒരു ദിവസ്മെങ്കിലും ആഹ്ളാദം തേടിയെത്തുന്നതെന്തുകൊണ്ടാണ്? പണക്കാരനു അതു സ്വപ്ന കുടീരം .. പാവപ്പെട്ടവനു അത് ദുരിതകുടീരം ​...

Rafeeq Babu said...

നന്നായിരിക്കുന്നു ബാവ സാറെ..