Tuesday, 5 April 2011
Friday, 19 November 2010
Friday, 22 October 2010
Wednesday, 7 April 2010
ദാണ്ടെ, കമണ്റ്റു വേണ്ടാത്ത കുറെ കമണ്റ്റുകള്‍...
വല
തീവ്രവാദം
കട്ടുറുമ്പിണ്റ്റെ തീവ്രവാദം
മാറ്റാന്‍ കൊമ്പനാന,
കൊലകൊമ്പനെ തേടിപ്പോയി.
ജാലകം
വീട്ടിനു ജാലകം വെക്കാന്‍ മറന്നു പോയവന്‍
കാറ്റുകൊള്ളാന്‍കമ്പ്യൂട്ടറില്‍ ജാലകം തുറന്നിട്ടത്രെ..
പ്രാര്‍ത്ഥന
മരണശയ്യയില്‍ ഒരു വൃദ്ധ
ഒടുക്കത്തെ എപ്പിസോഡുവരെ
ജീവിതം നീട്ടിക്കിട്ടാന്‍
ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
ഗുരുവും, ശിഷ്യനും..
സാമ്രാജ്യത്വത്തെ തെറിവിളിച്ച
ഗുരുവും, ശിഷ്യനും
അവാസാനത്തെ തുള്ളി
വിദേശീയനു വേണ്ടി
തെരുവില്‍ കിടന്നു അടിപിടിയായി..
വിശപ്പു്
ഭൂമിയാകെ
തിന്നു തീര്‍ന്നിട്ടും
വിശപ്പടങ്ങാതെ മണ്ണിര
ആകാശത്തേക്കുതുറിച്ചു നോക്കി...
തടവറ
ബുദ്ധിജീവിയുടെ തടവറ:
പരദൂഷണം.
രാഷ്ട്രീയക്കാരണ്റ്റെ തടവറ:
വായ്നാറ്റം.
ഒരു ജനതയുടെ തടവറ:
വിവാദം,
അഥവാ, പട്ടിയുടെ വായിലെ എല്ലിന്‍ കഷണം.
കണ്‍മുമ്പില്‍ വല വിരിച്ചു
വെച്ചതു കണ്ടിട്ടും
മത്സ്യക്കുഞ്ഞു
വേദാന്തമുരുവിട്ടുകൊണ്ടു
വലക്കകത്തേക്കു നീന്തി,നീന്തിപ്പോയി..
തീവ്രവാദം
കട്ടുറുമ്പിണ്റ്റെ തീവ്രവാദം
മാറ്റാന്‍ കൊമ്പനാന,
കൊലകൊമ്പനെ തേടിപ്പോയി.
ജാലകം
വീട്ടിനു ജാലകം വെക്കാന്‍ മറന്നു പോയവന്‍
കാറ്റുകൊള്ളാന്‍കമ്പ്യൂട്ടറില്‍ ജാലകം തുറന്നിട്ടത്രെ..
പ്രാര്‍ത്ഥന
മരണശയ്യയില്‍ ഒരു വൃദ്ധ
ഒടുക്കത്തെ എപ്പിസോഡുവരെ
ജീവിതം നീട്ടിക്കിട്ടാന്‍
ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
ഗുരുവും, ശിഷ്യനും..
സാമ്രാജ്യത്വത്തെ തെറിവിളിച്ച
ഗുരുവും, ശിഷ്യനും
അവാസാനത്തെ തുള്ളി
വിദേശീയനു വേണ്ടി
തെരുവില്‍ കിടന്നു അടിപിടിയായി..
വിശപ്പു്
ഭൂമിയാകെ
തിന്നു തീര്‍ന്നിട്ടും
വിശപ്പടങ്ങാതെ മണ്ണിര
ആകാശത്തേക്കുതുറിച്ചു നോക്കി...
തടവറ
ബുദ്ധിജീവിയുടെ തടവറ:
പരദൂഷണം.
രാഷ്ട്രീയക്കാരണ്റ്റെ തടവറ:
വായ്നാറ്റം.
ഒരു ജനതയുടെ തടവറ:
വിവാദം,
അഥവാ, പട്ടിയുടെ വായിലെ എല്ലിന്‍ കഷണം.
Tuesday, 6 April 2010
ആത്മാരാമന്‍
കാലമേ,
അതിരൌദ്ര മഹാനദീജലപ്രളയപ്രവാഹമേ,
പ്രാണനും, പ്രണയവും, പ്രക്യതിയുമാകാശവും
മുഖം നോക്കും നിത്യനീല സ്പടികപ്രകാശമേ,
ഇല്ല,
ഞാനില്ല,
നിണ്റ്റെ ദുരിതത്തിലേക്കൊഴുകാന്‍,
നിണ്റ്റെ കെടുതികളിലലിയാന്‍;
ഈ കടവിലിരിക്കട്ടെ ഞാനല്‍പം;
ജീര്‍ണിച്ച ജഡങ്ങളും, ബലിയിട്ട പൂക്കളും കരിക്കിന്‍ തൊണ്ടും,
കുരുത്തോലത്തോരണങ്ങളും
ഒഴുകിയൊലിക്കുന്നതു കാണാം.
കാക്കയും, കഴുകനും കൊത്തിവലിക്കുന്ന-
നിണ്റ്റെ ഉടല്‍ കണ്ടെന്‍ കരള്‍ നോവുന്നുണ്ടെങ്കിലും,
ഞാനില്ല..
കാണാത്ത കാഴ്ചകളിലേക്കെന്തിനു നീയെന്നെ കൈപിടിച്ചു വലിക്കുന്നു?
ഒരിളം വാഴത്തണ്ടായ് നിണ്റ്റെകൈകളില്‍ പൊങ്ങിക്കിടക്കാനുമെനിക്കാകില്ല.
നീന്തി,നീന്തി അവസാന സാഗരത്തിലുമെത്താനെനിക്കാകില്ല
ഞാനീ കടവിലിരിക്കാം.
ഈ കാഴ്ചകളൊക്കെ കാണാം;
ഈ കലക്ക വെള്ളത്തിലിത്തിരി നേരം
കാലിട്ടടിച്ചു കളിച്ചു രസിക്കാം....
അതിരൌദ്ര മഹാനദീജലപ്രളയപ്രവാഹമേ,
പ്രാണനും, പ്രണയവും, പ്രക്യതിയുമാകാശവും
മുഖം നോക്കും നിത്യനീല സ്പടികപ്രകാശമേ,
ഇല്ല,
ഞാനില്ല,
നിണ്റ്റെ ദുരിതത്തിലേക്കൊഴുകാന്‍,
നിണ്റ്റെ കെടുതികളിലലിയാന്‍;
ഈ കടവിലിരിക്കട്ടെ ഞാനല്‍പം;
ജീര്‍ണിച്ച ജഡങ്ങളും, ബലിയിട്ട പൂക്കളും കരിക്കിന്‍ തൊണ്ടും,
കുരുത്തോലത്തോരണങ്ങളും
ഒഴുകിയൊലിക്കുന്നതു കാണാം.
കാക്കയും, കഴുകനും കൊത്തിവലിക്കുന്ന-
നിണ്റ്റെ ഉടല്‍ കണ്ടെന്‍ കരള്‍ നോവുന്നുണ്ടെങ്കിലും,
ഞാനില്ല..
കാണാത്ത കാഴ്ചകളിലേക്കെന്തിനു നീയെന്നെ കൈപിടിച്ചു വലിക്കുന്നു?
ഒരിളം വാഴത്തണ്ടായ് നിണ്റ്റെകൈകളില്‍ പൊങ്ങിക്കിടക്കാനുമെനിക്കാകില്ല.
നീന്തി,നീന്തി അവസാന സാഗരത്തിലുമെത്താനെനിക്കാകില്ല
ഞാനീ കടവിലിരിക്കാം.
ഈ കാഴ്ചകളൊക്കെ കാണാം;
ഈ കലക്ക വെള്ളത്തിലിത്തിരി നേരം
കാലിട്ടടിച്ചു കളിച്ചു രസിക്കാം....
Monday, 5 April 2010
ഞങ്ങള്‍ക്കിടയില്‍ സുന്ദരികളും, സുന്ദരന്‍മാരുമില്ലേ?
"ഞാനും, എണ്റ്റെ മിസിസും കൂടെ ഒരു ബ്യൂട്ടി
പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനിച്ചു'
കട്ടുറുമ്പു പറഞ്ഞതു കേട്ടു ആന കുടുകുടാ
ചിരിക്കുകയായിരുന്നു...
കട്ടുറുമ്പു പരിഭവിച്ചു:
"ങുഹും.. എന്താ.. ഞങ്ങള്‍ കൊച്ചെറുമ്പുകള്‍ക്കിടയിലും
സുന്ദരികളും, സുന്ദരന്‍മാരുമില്ലെന്നാണോ'?
പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനിച്ചു'
കട്ടുറുമ്പു പറഞ്ഞതു കേട്ടു ആന കുടുകുടാ
ചിരിക്കുകയായിരുന്നു...
കട്ടുറുമ്പു പരിഭവിച്ചു:
"ങുഹും.. എന്താ.. ഞങ്ങള്‍ കൊച്ചെറുമ്പുകള്‍ക്കിടയിലും
സുന്ദരികളും, സുന്ദരന്‍മാരുമില്ലെന്നാണോ'?
Friday, 2 April 2010
കുന്തം പിടിച്ചവന്‍ :
ദൈവവും പിശാചും കൂടി അവിശ്വാസിയെ അവിശ്വാസത്തില്‍ പിടിച്ചു നിറുത്തുന്നു..നിങ്ങളുടെ കിത്താബിലുണ്ടടോ.. എന്തു പറയുന്നു?:
മറ്റവന്‍ :
അതേടോ ശൈത്താനെ..(പിശാചേ).. താന്‍ പാതി.. ദൈവം പാതിയെന്നല്ലേ താനും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതു.. =========================================
ഭാരതത്തിണ്റ്റെ ഇതിഹാസകാവ്യങ്ങളുടെ കര്‍ത്താവിണ്റ്റെ നാമത്തില്‍ ഒരു ബ്ളോഗുണ്ടാക്കി, മുസ്ളിംകളുടെ വിശുദ്ധ വേദഗ്രന്ഥത്തെ അധിക്ഷേപിക്കും വിധം ഒരാള്‍ സുവിശേഷ പ്രചാരണത്തിലേര്‍പ്പെട്ടിരിക്കയാണു.. ( നാടന്‍ ഭാഷയില്‍: ബെടക്കാക്കി തനിക്കാക്കുക). നമ്മളെല്ലാവരും പലതരം വിശ്വാസികളാണല്ലോ.. ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നമ്മള്‍ അതിണ്റ്റേതായ ബഹുമാനത്തോടെ സമീപിക്കുന്നു. വിശുദ്ധ ഖുറാനില്‍ തന്നെ പറയുന്നു:
ഭാരതത്തിണ്റ്റെ ഇതിഹാസകാവ്യങ്ങളുടെ കര്‍ത്താവിണ്റ്റെ നാമത്തില്‍ ഒരു ബ്ളോഗുണ്ടാക്കി, മുസ്ളിംകളുടെ വിശുദ്ധ വേദഗ്രന്ഥത്തെ അധിക്ഷേപിക്കും വിധം ഒരാള്‍ സുവിശേഷ പ്രചാരണത്തിലേര്‍പ്പെട്ടിരിക്കയാണു.. ( നാടന്‍ ഭാഷയില്‍: ബെടക്കാക്കി തനിക്കാക്കുക). നമ്മളെല്ലാവരും പലതരം വിശ്വാസികളാണല്ലോ.. ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നമ്മള്‍ അതിണ്റ്റേതായ ബഹുമാനത്തോടെ സമീപിക്കുന്നു. വിശുദ്ധ ഖുറാനില്‍ തന്നെ പറയുന്നു:
നിങ്ങള്‍ക്കു നിങ്ങളുടെ മതം.. എനിക്കെണ്റ്റെ മതം..
പിന്നെയെന്തിനാണു സാറെ ഈ വാഗ്വാദങ്ങള്‍.?
:അല്ലെങ്കില്‍ ദൈവത്തെ കാണാന്‍ എന്തിനേറെ കിത്താബു വായിക്കണം? ..
ദാണ്ടെ.. ആ ജനലു തുറന്നിട്ടു പുറത്തേക്കൊന്നു നോക്കിയാട്ടെ...
ദാണ്ടെ.. ആ ജനലു തുറന്നിട്ടു പുറത്തേക്കൊന്നു നോക്കിയാട്ടെ...
ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരക്കാന്‍ ഇഷ്ടമുണ്ടായിട്ടു വരച്ചതല്ല..
ഇവരെല്ലാരും കൂടെ ബൂലോഗം നാറ്റിക്കുന്നതു സഹിക്കാന്‍ കഴിയാതെ വരച്ചു പോയതാണു..
വായനക്കാര്‍ ക്ഷമിക്കുക..
Thursday, 1 April 2010
Monday, 29 March 2010
അരുത്.. ആ WINDOWS തുറന്നിടരുത്

വീടിനു ജനവാതിലുകളുണ്ടെങ്കില്‍ തീര്‍ച്ചയായും അതു തുറന്നിടാനുള്ളതല്ലേ?
വീടിനകത്തേക്കു യഥേഷ്ടം കാറ്റും വെളിച്ചവും കടന്നു വരണം.
പക്ഷെ ഇക്കാലത്തു നമുക്കു വീടിണ്റ്റെ ജാലകങ്ങള്‍ തുറന്നിടാനുള്ളതല്ല..
നല്ല പത്രാസിലുണ്ടാക്കിയ ഒരൊറ്റ വീടിണ്റ്റെ ജാലകപ്പൊളിയും ഈ അടുത്ത കാലത്തൊന്നും ഒറ്റ മലയാളിയും തുറന്നിട്ടുണ്ടാവില്ല. ജാലകം, ജനല്‍, വിന്‍ഡോ എന്നൊക്കെ പറയുന്ന ഈ സാധനം കേരളീയരുടെ ഭവന വാസ്തു വിദ്യാസങ്കല്‍പങ്ങള്‍ക്ക് ഇന്നു വെറുമൊരലങ്കാരം മാത്രം.
സ്റ്റെയ്ലന്‍ കൂളിംഗ് ഗ്ളാസ്സു വെച്ച വീടുകള്‍.
അല്ലെങ്കിലെന്തിനാണീ ജനലുകള്‍?
വെറുതെയൊന്നാലോചിച്ചാല്‍ ഇതൊരധികപ്പറ്റെല്ലേ?
കമ്പിയുടെ വിലയെന്താ?
ചില്ലുകളുടെ വിലയും കൂടുകയല്ലേ?
ഏച്ചു കൂട്ടി, തേച്ചു മിനുക്കി ഒരു ജനല്‍ പാളിയുണ്ടാക്കുമ്പോഴേക്കും ആശാരിക്കൂലിയെത്രയാകും? വേണോ ഈ അധികച്ചെലവു്?
ഇനി മേലിലെങ്കിലും ജനലുകളില്ലാത്ത വീടുകളാണു നമുക്കാവശ്യം.. നല്ല ഫ്ളാറ്റായി, അകത്തേക്കു കടക്കാനും പുറത്തേക്കു പോകാനുമായി ഒറ്റവാതില്‍ മാത്രമുള്ള ഒരു ഗുഹ.
നമ്മുടെ ഭവന സങ്കല്‍പങ്ങള്‍ക്കു ആ രീതിയിലൊരു വാസ്തു വിദ്യ രൂപകല്‍പന ചെയ്യേണ്ടതുണ്ടു.
നല്ല സുരക്ഷിതമായ ഒരു ഭവന സങ്കല്‍പം. പണ്ടു വീടു തന്നെ പകുതിയിലേറെയും മരമായിരുന്നല്ലോ.. ജനല്‍ മുഴുവനായി മരം കൊണ്ട്... പ്ളാവും , തേക്കും, വാകയും, ഈട്ടിയും എന്തെന്തു മരങ്ങളെയാണു മലയാളി അക്കാലത്തു കൊലവാളിനിരയാക്കിയതു.
പകുതി തുറന്നു കിടക്കുന്ന ജനലുകള്‍. അഴികളും, പാളികളും മരത്തില്‍ തന്നെ. ജനല്‍ പാളികളില്‍ കരവിരുതും, കൊത്തു പണിയും ! ആ നാലുകെട്ടിണ്റ്റെ ജാലകങ്ങള്‍, അല്ലെങ്കില്‍ ചെറിയ കൊച്ചു വീടിണ്റ്റെ കിളിവാതില്‍ തുറന്നിട്ട വെളിച്ചത്തിലിരുന്നാണു വായിച്ചതും, പഠിച്ചതും, എഴുതിയതും. ആ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടാണു താരകങ്ങളെ നോക്കി കവിതയെഴുതിയതു..
ആ ജാലക വാതില്‍പഴുതിലൂടെയാണു നിലാവെളിച്ചത്തിണ്റ്റെ തുണ്ട് നിലത്തുവീണു കിടക്കുന്നതവന്‍ കണ്ടതു.
കാലം മാറി. വീടിണ്റ്റെ നിര്‍മ്മാണ സങ്കല്‍പങ്ങളും മാറി. ജാലകങ്ങള്‍ക്ക് ചില്ലും, കമ്പിയഴികളുമായി. വിലങ്ങനെ ഇടക്കിടക്കു ഈരണ്ടു കമ്പികള്‍.
അടുത്ത കാലം വരെ ഈ ജാലകവാതില്‍ മലയാളിവീടുകള്‍ക്കലങ്കാരമായിരുന്നു.
ആയിടക്കാണു ആരോ ആ ജനലഴികള്‍ക്കുള്ളിലൂടെ കമ്പിപ്പാര കടത്തി അഴികളെ ഒന്നു വികസിപ്പിച്ചതു.
കള്ളന്‍ കുന്തമിട്ടു ഞെരുക്കി വീട്ടിനകത്തേക്കു കുഞ്ഞു കള്ളനെ ഇറക്കി വിലപിടിച്ച സാധനങ്ങളെല്ലാം കട്ടു കൊണ്ടു പോയി. അങ്ങനെയാണു കള്ളനെ തോല്‍പിക്കാന്‍ മറ്റൊരു മഹാബുദ്ധി പ്രയോഗവല്‍ക്കരിച്ചതു.
ജനലിണ്റ്റെ വിലങ്ങനെയുള്ള കമ്പികള്‍ക്കിടക്കിടക്കു നെടുങ്ങനെ ഇടക്കിടക്കു ഈരണ്ടു കമ്പിപ്പട്ടകള്‍ കൂടി.. ഇപ്പോള്‍ ഈ ജനലിണ്റ്റെ രൂപസാദ്യശ്യം മ്യഗശാലയിലെ ഒരു കൂടിനോടുപമിക്കാം.
ഈ കൂട്ടിനകത്തു ഒരു വന്യമ്യഗം വസിക്കുന്നതായി അപരിചിതനായ ഒരു നാട്ടുകാരനു
തോന്നിപ്പോയിട്ടുണ്ടെങ്കില്‍ അയാളെ കുറ്റം പറയരുതു.. കാരണം അയാള്‍ക്കു നമ്മുടെ നാട്ടിണ്റ്റെ രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങളെകുറിച്ചുള്ള അറിവില്ലായ്മ കൊണ്ടു മാത്രമായിരിക്കും അങ്ങനെ ഒരു തോന്നല്‍.
ഇനി നമുക്കു കാണാം ഈ അഴികള്‍ക്കുള്ളിലൂടെ കള്ളനൊന്നു കയറുന്നതു.
ഇങ്ങനെ, ജനലിണ്റ്റെ അപാരമായ സുരക്ഷിതത്വത്തില്‍ അഹങ്കരിച്ചു നില്‍ക്കുമ്പോളാണു, അന്നത്തെ വാര്‍ത്തയില്‍ നാടന്‍ ബോംബു പൊട്ടിയതു. ജനലിനകത്തുകൂടെയാണത്രെ ബോമ്പ് വീട്ടിലേക്കെറിഞ്ഞതു. അന്നു ജനല്‍പാളികള്‍, ഉറക്കെ വലിച്ചടച്ചതാണു.
' ഇനി ലോകാവസാനം വരെ ഈ ജനല്‍പാളികള്‍ തുറന്നിടുന്ന പ്രശ്നമില്ല'.
പുറത്തു കാറ്റോ, മഴയോ, പേമാരിയോ, എന്തും നടക്കട്ടെ.
എല്ലാം ടെലിവിഷനില്‍ വിശദമായിക്കാണുന്നുണ്ടല്ലോ..പോരാത്തതിനു കമ്പ്യൂട്ടറില്‍ 'വിന്‍ഡോ'യും തുറന്നിട്ടിരിക്കുന്നു. അറിവില്ലായ്മ കൊണ്ടു കുട്ടികളാരെങ്കിലും ജനലൊന്നു തുറന്നാല്‍ മുതിര്‍ന്നവര്‍ കണ്ണുരുട്ടും:
'അടയ്ക്കെടാ'
ഇതെന്താ ഇത്രമേല്‍ പേടി?
ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനമാണോ ഈ വീട്?
ശരിയാണു, ജനലുകള്‍ തുറന്നിടാന്‍ പാടില്ല,.. അതടഞ്ഞുതന്നെ കിടക്കണം.
കൊതുകും, ഈച്ചയും, പാറ്റയുമെല്ലാം വീട്ടിനകത്തേക്കു പറന്നു വരും..
വേനല്‍ക്കാലമാണു.
ജനലുകള്‍ ഇത്തിരി നേരം തുറന്നിട്ടാല്‍ നല്ല കാറ്റു കിട്ടും.
അപ്പുറത്തെ തൊടിയിലെ തൈതെങ്ങും, മാവും, പ്ളാവും വീശിത്തരുന്ന കാറ്റിണ്റ്റെ തലോടലേറ്റു കിടന്നാല്‍ അറിയാതെ ഒന്നു മയങ്ങിപ്പോകും...
ഹേയ്, വേണ്ട കാലം അത്ര നല്ലതല്ല. വെറുതെയെന്തിനു ആള്‍ക്കാര്‍ക്ക് പണിയുണ്ടാക്കുന്നു.
കഴിഞ്ഞ ദിവസമാണു അപ്പുറത്തെ കുഞ്ഞാപ്പാണ്റ്റെ വീടിണ്റ്റെ ജനലിലൂടെ കള്ളന്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിണ്റ്റെ ഒന്നരപ്പവന്‍ തൂക്കമുള്ള മാല ചൂണ്ടലിട്ടു വലിച്ചുകൊണ്ടു പോയതു.
അതു കൊണ്ടു ഈ ജനലുകളങ്ങനെ അടഞ്ഞു തന്നെ കിടക്കട്ടെ.
വേനല്‍ ചൂടില്‍ വിയര്‍ത്തു പൊള്ളി തിരിഞ്ഞും, മറിഞ്ഞും ഉറക്കം കിട്ടാതെ ടെറസിണ്റ്റെ ആവിയില്‍ വെന്തവിഞ്ഞു പോയാലും ഈ ജനലുകള്‍ തുറക്കുന്ന പ്രശ്നമേയില്ല. ഇപ്പോള്‍ ബാലേട്ടണ്റ്റെ ഇലക്ട്രിക്ക് കടയില്‍ ഇന്‍സ്റ്റാള്‍മെണ്റ്റില്‍ ഏസി .കിട്ടാനുണ്ടു നാളത്തന്നെ ഞാനതു വാങ്ങിക്കൊണ്ടു വരും.. എന്നാലും ഈ ജനലുകള്‍ തുറക്കുന്ന പ്രശ്നമില്ല.. വൈലോപ്പിള്ളിയുടെ ഉണ്ണിക്കുട്ടന്‍ നാട്ടുമാവിന്‍ ചോട്ടിലേക്കു കുണുങ്ങിക്കുണുങ്ങി നടന്നുപോകട്ടെ.. പുറത്തു കുളിര്‍കാറ്റു വീശട്ടെ.. അപ്പുറത്തെ വീട്ടിനു തീ പിടിക്കട്ടെ, മഴ പെയ്യട്ടെ, വെയിലുദിക്കട്ടെ , ഇടിവെട്ടട്ടെ എനിക്കെന്തു വേണം. അത്തരം നിര്‍മ്മലവികാരങ്ങള്‍ക്കൊന്നും ഇനി എണ്റ്റെ ഹ്യദയത്തില്‍ സ്ഥാനമില്ല.. അതെ, എണ്റ്റെ ഹ്യദയത്തിണ്റ്റെ ജാലകങ്ങള്‍ ഞാന്‍ എന്നോ കൊട്ടിയടച്ചിരിക്കുന്നു. എണ്റ്റെ വീടു നോക്കൂ.. ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍. ഭദ്രമായടച്ചു ഇരുമ്പുകൊളുത്തിട്ടു കൊട്ടിയടച്ച വാതില്‍, ഒരിക്കലും തുറക്കാത്ത കണ്ണുകള്‍പോലെ ഈ ജാലകങ്ങള്‍.. ഇതെണ്റ്റെ ശരീരമാണൂ.. എണ്റ്റെ ആത്മാവാണൂ..
ഈ വീടു ഞാന്‍ തന്നെയാണു.....
വാല്‍പോസ്റ്റ്:
വിന്‍ഡോസു് എന്നു പറഞ്ഞാല്‍ ജാലകങ്ങള്‍ എന്നാണല്ലോ അര്‍ത്ഥം.. സത്യത്തില്‍ പുറത്തെ കാഴ്ച്ചകളിലേക്കു തുറക്കുന്ന ഒരു കിളിവാതില്‍..കാലം എന്നോ മാറി. വാക്കുകള്‍ ക്കു മനസ്സിലുരുത്തിരിയുന്ന ബിംബങ്ങളും മാറി.. വിന്‍ഡോസ് -95 ഇറങ്ങിയ കാലം ..
അന്നു ഖലീജുടൈംസില്‍ ഞാനൊരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു.. വായനാക്കര്‍ക്കൂവേണ്ടി വാല്‍പോസ്റ്റായി ആ കാര്‍ ട്ടൂണ്‍ ഞാനിവിടെ ചേര്‍ക്കുന്നു.
I TOLD YOU TO CLOSE THE WINDOWS -95
ഞാനുമൊരു കുളത്തിലോ?
ഈ കുളത്തില്‍ ചൂണ്ടലിടാന്‍ബഹു രസം തന്നെ..
പൂക്കളും .. പുഴുക്കളും.. പുലരിയും.. പുഞ്ചിരിയും..
മീനും .. മനുഷ്യരും.. ഹാ.. ഹാ... ഈ കുളം ബഹു രസമായിരിക്കുന്നു..
പക്ഷെ... അയ്യൊ.. എന്താണിത്?.. എണ്റ്റെ നേര്‍ക്ക് താഴ്‌ന്നു വരുന്നത്
ഒരു വല്യ ചൂണ്ടലാണല്ലോ..
ദൈവമേ.. ഞാനുമൊരു കുളത്തിലോ?
Friday, 19 March 2010
Monday, 15 March 2010
ചെലവു കുറഞ്ഞ വീടു
കോണ്‍ക്രീട്ടു ചെയ്ത വീടല്ല.
ഓടിട്ട വീടുമല്ല. ഓല മേഞ്ഞതല്ല.
ചെലവു വളരെ ചുരുക്കിച്ചുരുക്കിപ്പണിത ഒരു കൊച്ചു വീട്.
അതായിരുന്നു അയാളുടെ ആഗ്രഹം.
ഏകാകിയായ അയാള്‍ക്കു അതു മതി.
ചെലവു കുറച്ചു വീടു പണിയുന്ന പ്രശസ്തനായ എഞ്ചിനീയര്‍
അയാള്‍ക്കു വേണ്ടി ഒരു വീടു രൂപ കല്‍പന ചെയ്തിട്ടുണ്ട്.
ആറടി പ്ളിന്തേരിയ, ഒരു ബെഡ്രൂം, റൂഫിനു കുറച്ചു വെട്ടുകല്ലുകള്‍.
എഞ്ചിനീയര്‍ തണ്റ്റെ പ്ളാന്‍ അയാളെ കാണിച്ചു.
'വളരെ ചെലവു കുറഞ്ഞ ഒരു ടൈപ്പു വീടാണിതു..
സിമണ്റ്റിണ്റ്റെ ആവശ്യം ഒട്ടും വരുന്നില്ല,പകരം ഇതാ ഈ മണ്ണു തന്നെ ഉപയോഗിക്കാം'..
ഭൂമി കുഴിച്ചെടുത്ത നനഞ്ഞ മണ്ണെടുത്തു എഞ്ചിനീയര്‍ കൈവിരലുകളിലിട്ടു ഞരടി.
ഒരാള്‍ മാത്രമേ വീടു പണിക്കാരനായി ജോലി ചെയ്തിരുന്നുള്ളൂവെങ്കിലും,
സന്ധ്യയോടെ വീടിണ്റ്റെ പണി പൂര്‍ത്തിയായതു കണ്ടു അയാള്‍ക്കു ആശ്ചര്യം തോന്നി.
തണ്റ്റെ കൊച്ചു വീട്ടിലേക്കു അയാള്‍ നോക്കി.. ഒരു ചെറിയ ബെഡ്രൂം.
അയാള്‍ ബെഡ്രൂമില്‍ ചെന്നു കിടന്നു. കൊള്ളാം ഫര്‍ണിച്ചറുകളുടെ ആവശ്യമേയില്ല.
കൈകാലുകള്‍ നീട്ടിവെച്ചു നീണ്ടു നിവര്‍ ന്നു കിടക്കാം.
'എത്ര സംഖ്യയാണു ഇതിനു ആകെ ചെലവു?'
അയാള്‍ എഞ്ചിനീയറോടു ചോദിക്കുകയായിരുന്നു.
പക്ഷെ, എഞ്ചിനീയറും വീടുപണിക്കരനും എവിടെ?
ഇരുട്ടു തണ്റ്റെ വീട്ടിനു ചുറ്റും പള്ളിക്കാടുപോലെ പടര്‍ന്നു
പന്തലിക്കുന്നതു കണ്ടു അയാള്‍ അമ്പരന്നു.
'പറയൂ.. എത്ര സംഖ്യയാണു ഇതിനു ചെലവു?'
ഇരുട്ടിലേക്കു നോക്കി അയാള്‍ ചോദ്യം തുടര്‍ന്നു.
ആരും ഉത്തരം പറയുന്നില്ല.
'പറയൂ.. എത്ര സംഖ്യയാണു ഇതിനു ചെലവു?'
അയാള്‍ അട്ടഹസിച്ചു.
തണ്റ്റെ കൊച്ചു വീടിണ്റ്റെ ഈര്‍പ്പമുള്ള മണല്‍ ഭിത്തിയില്‍ കുടുങ്ങി
അയാളുടെ വാക്കുകളെല്ലാം ശബ്ദമില്ലാതെ തകര്‍ന്നു വീണു.
ഏതോ ഒരു നിയോഗം പോലെ എഞ്ചിനീയറും വീട്ടു പണിക്കാരനും മറ്റാര്‍ക്കോവേണ്ടി മറ്റൊരു ചെലവു കുറഞ്ഞ വീടു പണിയാനായി ആ ഇരുട്ടിലൂടെ നടന്നു മറഞ്ഞു കഴിഞ്ഞിരുന്നു...
Saturday, 13 March 2010
Wednesday, 10 March 2010
Free 'TICKET' to see the world..
അചനും കൊച്ചുമോനൂം രാവിലെ
ഇളവെയിലില്‍ നടക്കാനിറങ്ങിയതാണു'.
വഴിയില്‍ നല്ല ഭംഗിയുള്ള കാഴ്ചകള്‍.
പൂക്കളും പൂമ്പാറ്റകളും പക്ഷികളും..
എന്തു മനോഹരമായിരിക്കുന്നു!
"അച്ഛാ.. ഇതിണ്റ്റെയെല്ലാം
മുതലാളിയാരാണ്‍"?
"ദൈവമാണു മോനെ
ഇതിണ്റ്റെയെല്ലാം മുതലാളി".
"മനുഷ്യനാവാതിരുന്നതെത്ര
നന്നായി അല്ലെ അച്ഛാ"
" ഉം.. അതെന്താ?""
അല്ലാ.. മനുഷ്യനായിരുന്നെങ്കില്‍
നമമളിതൊക്കെ
കാണാന്‍ കാശൂ കൊടുത്തു
ടിക്കറ്റെടുക്കേണ്ടിരുന്നില്ലെ അച്ഛാ!.. "
Monday, 8 March 2010
ഭൂമിയെ പ്രണയിക്കാനറിയാത്ത കാമുകന്‍..
നടത്തം ... വായുവില്‍ കൈകള്‍ വീശി, ഭൂമിയിലൂടെ ഓരോ അടിയും മുന്നോട്ടു വെച്ച്. നടത്തത്തിനു ഒരുലകഷ്യമുണ്ട് .. അതല്ലെങ്കില്‍, നടത്തം തുടങ്ങിയേടത്തുതന്നെ തിരിച്ചെത്തുമെന്ന ബോധമുണ്ട്..ചില നേരങ്ങളില്‍ വായുവിലൂടെ പറക്കുന്നതു പോലെയുണ്ടാവും നടത്തം..കൈകള്‍ ചിറകുകളായി മാറും.. ആള്‍ക്കൂട്ടത്തിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വരുന്നയാളെ അറിയാതെ ചെന്നു മുട്ടിപ്പോകും..ആകെ പരിഭ്രമിച്ച് ഉറുമ്പിനെപോലെ ഒന്നു വട്ടം കറങ്ങി, അയാള്‍ക്കൊരു ചുംബനം നല്‍കിയിട്ട്, മുന്നോട്ടു തന്നെ നീങ്ങും.. അതാ പിന്നെയും ഒരു വട്ടം കറങ്ങല്‍.. ഒരു ചുംബനം.. ഉറുമ്പിണ്റ്റെ സഞ്ചാര ചംക്രമണമായി ഈ കൂട്ടനടത്തം മഹാനഗരങ്ങളിലൂടെയും, വീഥികളിലൂടെയും മൌനജാഥയായി നീണ്ടു പോകും.. മനുഷ്യനായതു കൊണ്ടു ഇത്തിരി സ്വാസ്ഥ്യം കൊതിച്ചു പോകും..നടക്കുമ്പോള്‍ ഒറ്റക്കു സ്വന്തം,സ്വകാര്യതയിലങ്ങനെ മുങ്ങിപ്പൊങ്ങി പതുക്കെപ്പതുക്കെ മുന്നോട്ടു പോകണം..ആള്‍ക്കൂട്ടത്തില്‍നിന്നു തെന്നിമാറി, ഒരിടവഴിയിലൂടെ, ഓവുചാലിനു മുകളിലിട്ട സ്ളാബുകളില്‍, പേടിയോടെ കാലുകള്‍ ശ്രദ്ധാപൂര്‍വമെടുത്തുവെച്ച് നടന്നു, നടന്നു താഴെയിറങ്ങി, പുഴക്കരയിലേക്കു അല്ലെങ്കില്‍ കടല്‍ക്കരയിലേക്കു വെറുതെയങ്ങനെ നടന്നു പോകണം. ഏറെ നേരം നടക്കുമ്പോള്‍ പൊയ്പോയ പൂക്കാലങ്ങള്‍ കൊട്ടും കുരവയുമായി വഴിയോരത്തുണ്ടാകും. കൂട്ടുകാരാ, ഇതിലെ, ഇതിലെ വരൂ. വഴിയുടെ ഇരുവശങ്ങളിലും ഉയരങ്ങളില്‍.. പൂമരങ്ങളും, പച്ചിലവള്ളികളും, പൊന്തക്കാടും.. കിളികള്‍ പാടുന്നുണ്ടാവും.. പക്ഷെ വഴിയാകെ കരിയിലകള്‍ മൂടിക്കിടക്കുകയാവും. പാമ്പും, ചേരയും, കല്ലും, മുള്ളും, കുപ്പിച്ചില്ലും തീരെ സഞ്ചാരയോഗ്യമല്ല ഈ വഴി. മനസ്സു, ശരീരത്തെ വളച്ചു തിരിച്ചു പൊതുവഴിയിലേക്കു കയറ്റും.തെങ്ങും, മാവും, പ്ളാവും, ആരാണ്റ്റെ ഒരോരോ പറമ്പുകളിലൂടെ വഴിയങ്ങനെ നീണ്ടുപോകും.
എവിടെയോ കണ്ടുമറന്ന ആളാണല്ലോ ഈ വരുന്നതെന്നു ചൊല്ലി തെങ്ങോലകള്‍ പരസ്പരം കുശുകുശുക്കും.ഒരിളം കാറ്റ് നടത്തത്തിനു കുളിരേകും..... ദൂരെ,ദൂരെനിന്നെവിടെയോ ഒരു കല്യാണപന്തലിലെ 'സ്പീക്കര്‍സെറ്റില്‍'നിന്നും ഒരു പഴയ ഗാനം ഒഴുകിയെത്തുന്നുണ്ടാവും. പച്ചവിരിച്ച പാടവരമ്പിനു മുകളിലൂടെ ഒരായിരം വര്‍ണങ്ങള്‍ വാരിവിതറി കല്യാണം കൂടാന്‍, കുട്ട്യോളും, മക്കളുമായി കുറെ പെണ്ണുങ്ങളങ്ങനെ നടന്നു പോകുന്നുണ്ടാവും. കാലുകള്‍, പെട്ടെന്നു എവിടെയോ ചെന്നു മുട്ടുമ്പോള്‍, ഇക്കണ്ടതെല്ലാം വെറും സ്വപ്നങ്ങള്‍, തുരുമ്പെടുത്ത പഴയ കാല ചിത്രങ്ങള്‍, പുതുപുത്തന്‍ കാലത്തിനു മുമ്പില്‍ കൊട്ടിയടക്കപ്പെട്ട ഇരുമ്പുഗേറ്റില്‍ ചെന്നുമുട്ടി നടത്തം അതാ..ഞെട്ടിത്തരിച്ചു നിന്നുപോകും !!! ഇനിയങ്ങോട്ടു വഴിയില്ല. ചുറ്റും, മതിലും, വേലിക്കെട്ടും, വീടുകളും. അപ്പുറത്തുമിപ്പുറത്തുമുള്ള പെണ്ണുങ്ങളും, കുട്ടികളും ഈ അപരിചിതനെ തുറിച്ചു നോക്കുകയാണു. അങ്ങോട്ടോ, ഇങ്ങോട്ടോ ഏതു വീട്ടിലേക്കണീ വിരുന്നുകാരന്‍? കാലവും, വഴികളും മാറിയ ജാള്യതയില്‍ തല താഴ്ത്തി തിരിച്ചു നടക്കും. മുറിഞ്ഞു പോയ ഏകാഗ്രത വള്ളിപൊട്ടിയ ചെരിപ്പായി കാലില്‍ കുടുങ്ങിക്കിടക്കും. വേഗം ടാറിട്ട റോഡിലേക്കു കയറി ഉടന്‍ ഓടിയെത്തുന്ന ഒരു ഓട്ടോയില്‍ കയറിയൊളിച്ചു നടത്തം, തുടങ്ങിയിടത്തേക്കു തന്നെ കുതിക്കും.
പിന്നെയും, വേനലില്‍, മഴയില്‍, വസന്തത്തില്‍, ശിശിരത്തില്‍ പൂവും, പുഴയും വഴിയുമണിയിച്ചൊരുക്കി ഭൂമി പലവട്ടം ക്ഷണക്കത്തയക്കും..
എന്തൊരു മഴ !!
ഈ ചൂടിലോ !!
ഈ മഞ്ഞിലോ !!
ഓ .. ഈ രാത്രിയില്‍ആരെങ്കിലും കണ്ടാല്‍?
അങ്ങനെ എന്തെന്തു ഒഴികഴിവുകള്‍ പറഞ്ഞാണു അവളെ പലപ്പോഴായി തിരസ്കരിച്ചുകൊണ്ടിരുന്നതു...
ഒരിക്കല്‍ചുറ്റും വിശാലമായ മരുഭൂമിയും,നടുവില്‍ നീലാകാശവും ഒരുക്കിവെച്ചിട്ടുപ്രണയപരവശയായി അവള്‍ വന്നു വിളിച്ചു.. വരൂ..വരൂ... ശാന്തമായ ഒരു സായാഹ്നസവാരിയിലേക്കു്. സ്വസ്ഥമായി നടന്നു. നടന്നു നടന്നു മൈതാനത്തിനു മധ്യത്തിലെത്തി. സന്ധ്യയാവുന്നു. ആകാശം ചുവന്നു തുടുക്കുന്നു. തിരിച്ചത്താന്‍ വൈകിപ്പോകും. രാതിയാകും. നിലാവെളിച്ചമുണ്ടാകും. എങ്കിലും ആധിയായി. പരിഭ്രമം കൊണ്ടു ദേഹമാകെ വിറയലായി. നിഴലാട്ടം കണ്ടാല്‍ വെറുതെ കുരക്കുന്ന പട്ടിയായി പേടി കൂടെത്തന്നെയുണ്ടു്. കൂട്ടിനൊരാളില്ല. ഒറ്റക്കൊരാളിങ്ങനെ ഈ വിജനതയിലൂടെ.. നാലു ദിക്കില്‍നിന്നും നായ്ക്കള്‍ ഓരിയിടുന്നുണ്ടോ? ദൈവമേ ഈ മൈതാനം ഒരു വലിയ മഹാസമുദ്രമാവുകയാണോ?
പിച്ചവെച്ചു, പിച്ചവെച്ചു നടക്കാന്‍ കൊതിച്ചു, നടക്കാന്‍ പഠിച്ചു ഒടുക്കം നടക്കനാവാതെ തുടങ്ങിയിടത്തേക്കു തന്നെ ഞാന്‍ തിരിച്ചു തുഴയുകയാണു്. ഈ ഏകാന്തതയില്‍ കൈകാലുകള്‍ കുഴഞ്ഞു,എവിടെനിണ്ണെങ്കിലും ഒരു വാഹനം എന്നെ രക്ഷിക്കാനോടിയെത്തുമെന്ന പ്രതീക്ഷയുമായി നില്‍ക്കുകയാണു..
അപ്പോള്‍ ഈ കാമുകനെ നോക്കി ഈ പ്രപഞ്ചം,ഈ നീലാകാശം, ഈ മണല്‍തരികള്‍ പരിഹാസത്തോടെ പുഞ്ചിരി തൂകി ഇങ്ങനെ മൊഴിയുന്നുണ്ട്:
പ്രണയിക്കാനറിയാത്ത കാമുകന്‍!!
ബാവതാനൂര്‍
ബാവതാനൂര്‍
Tuesday, 2 March 2010
Monday, 1 March 2010
വഴുതനങ്ങ ചുട്ടത്
' ഈ വഴുതനയുടെ കാര്യം ' എന്ന പേരില്‍ ഡോ: പി. എ. ലളിത ഫെബ്രുവരി 21ലെ വാരാദ്യമാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:
'ചേനയിലും , ചേമ്പിലും ഒക്കെ അടങ്ങിയിരിക്കുന്ന ഫൈറ്റോഈസ്ട്രജന്‍ എന്ന സ്ത്രീ സൌന്ദര്യദായകമായ വസ്തുപോലും ഇല്ലാത്ത ഒരു പാവം .. സ്വാദുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു സത്യസന്ധമായ ഉത്തരം .. സാമ്പാറില്‍ അരിഞ്ഞിടുകയും , വെണ്ടക്ക, ഉരുളക്കിഴങ്ങ് എന്നിവ പോലെ എടുത്തു ഭക്ഷിക്കാതെ പുറത്തെടുത്തു കളയുകയും ചെയ്യുന്ന ഒരു തരം പച്ചക്കറി..'
നമുക്കങ്ങനെയായിരിക്കാം .. പക്ഷെ വഴുതന പല നാട്ടുകാര്‍ക്കും അവരുടെ ഒരു പ്രധാന ഇനം ഭക്ഷണമാണ്. പ്രത്യകിച്ച് മെഡിറ്ററേനിയന്‍ ദേശക്കര്‍ക്ക്. വഴുതനങ്ങ കൊണ്ട് സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കുന്ന ലബനാന്‍ , ജോര്‍ദാന്‍ ദേശവാസികളുണ്ട്. വഴുതങ്ങ ചുട്ട്കുഴമ്പുണ്ടാക്കുന്ന ഒരു പാചക വിദ്യ ഞാനിവിടെ വിവരിക്കാം :
ഈ പാവം വഴുതനങ്ങകളെ തീക്കനലിലോ, ഗ്യാസുകുക്കറിനു മുകളിലെ
തീയില്‍ വെച്ചോ നന്നായി ചുട്ടെടുക്കണം . പുറത്തെ അവയുടെ ഭം ഗിയുള്ള
തൊലിയെല്ലാം പൊള്ളിപ്പോകും .
' നീയെന്തിനാണ് ഇത്രയേറെ ഭം ഗിയുള്ള എന്നെ ചുട്ടു പൊള്ളിക്കുന്നതെന്നു
ഒരു സീല്‍ക്കാര നാദത്തോടെ വഴുതനങ്ങ നിങ്ങളോടു ചോദിക്കും ,
അപ്പോള്‍ ഇങ്ങനെ മറുപടി പറയണം :
'ഞാന്‍ മനുഷ്യനാണു.. നിന്നെ ഇത്രമേല്‍ ഭം ഗിയോടെ കണ്ടു കൊണ്ടിരിക്കാന്‍ എനിക്കാവില്ല'.
പാകത്തിനു പൊള്ളിയാല്‍ , ഭംഗിയുള്ള വഴുതനയുടെ തൊലിയെല്ലാം കരിഞ്ഞടര്‍ന്നു പോകും ..
ചുട്ടെടുത്ത വഴുതനങ്ങയുടെ കൊഴുപ്പ്, കരിഞ്ഞ തൊലി ചേരാത്ത വിധം ഒരു
പാത്രത്തിലേക്കു ശ്രദ്ധാപൂര്‍വം മാറ്റിയിടണം . നല്ല ചൂടുണ്ടാവും.
പാകത്തിനു ഉപ്പും , രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും ചേര്‍ത്ത് മിക്സിയിലിട്ട് ഈ കൊഴുപ്പിനെ ചെറുതായൊന്നടിച്ചെടുക്കണം .. ( കൂടുതലാവരുത്..വെള്ളമായിപ്പോകും )..
ഇത്തിരി നിലക്കടലയരച്ചതോ, എള്ളരച്ചതോ വേണം . കൂടെ ഇത്തിരി തൈരും . അല്ലെങ്കില്‍ ചെറുനാരങ്ങാനീരായാലും മതി.
നന്നായി ഇളക്കുക. അല്പനേരം ഫ്രിഡ്ജില്‍ വെച്ച് ചെറുതായൊന്നു തണുപ്പിക്കണം . പിന്നീട് ഒരു പരന്ന പാത്രത്തില്‍ ഭം ഗിയായി ഇവനെ പകര്‍ന്നു നല്‍കണം.
അല്പം എള്ളെണ്ണയോ, ഒലീവ് ഓയിലോ ഈ വിഭവത്തിനു മുകളില്‍ പകരണം ..
നഷ്ടമായ വഴുതനങ്ങയുടെ സ്മരണക്കായി നമുക്ക് ഒരല്ലി മല്ലിയില സമര്‍പ്പിക്കാം ..
റൊട്ടിയുടെ കൂടെയൊ, ചപ്പാത്തിക്കൊപ്പമോ ഇനി ഇതു നമുക്കു കഴിക്കാം ..
മലയാളിയുടെ നാവിന്റെ രുചിമുകുളങ്ങള്‍ ക്കിവനെ രസിപ്പിക്കനാവുമോ?
അങ്ങനെ ചോദിച്ചാല്‍ എനിക്കറിയില്ല .
Tuesday, 23 February 2010
ഏതു കുഞ്ഞിരാമനും ഒരു ദെവസമുണ്ട്..
പശ്ചാത്തപ വിവശനായി കുഞ്ഞിരാമന്‍ എണ്റ്റെ മുമ്പില്‍ നില്‍ക്കൂകയാണ്. ആ കണ്ണുകളില്‍ നിന്നും പഴയ കൌശലമെല്ലാം എങ്ങോ പറന്നു പോയിരിക്കുന്നു.. വാര്‍ദ്ധക്യസഹജമായ ദീനഭാവത്താല്‍ നരച്ച തല താഴ്ത്തി, നടുവൊടിഞ്ഞു, ഒറ്റമുണ്ടുടുത്ത കുഞ്ഞിരാമന്‍ അയല്‍ക്കാരനായ എന്നെ അഭിമുഖീകരിക്കാനുള്ള സങ്കോചത്തോടെ വക്കു പൊട്ടി ക്ളാവു പിടിച്ച ആ വലിയ ഓട്ടുപാത്രവും താങ്ങിപ്പിടിച്ചുകൊണ്ട് നിന്നു പരുങ്ങുകയാണു്. കുഞ്ഞിരാമന്‍ പണിപ്പെട്ട് പാത്രം ഇറയത്തേക്കു വെച്ചു. കുറ്റബോധത്തോടെ ആ പാത്രത്തിലേക്കും പിന്നിട്, തണ്റ്റെ അയല്‍ക്കാരണ്റ്റെ മുഖത്തേക്കും മാറി മാറി നോക്കുന്ന കുഞ്ഞിരാമണ്റ്റെ മുഖത്തുനിന്നും ഏതൊരു 'വെളവനും' ജീവിത സായാഹ്നത്തില്‍ തണ്റ്റെ വെളവത്തെരങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരകളായിരുന്നുവെന്നു വായിച്ചെടുക്കാം.. കടം കൊടുത്ത വലിയ പാത്രം പ്രസവിച്ച കുട്ടിപ്പത്രത്തെ എനിക്കു നല്‍കിക്കൊണ്ടാണല്ലോ കുഞ്ഞിരാമന്‍ തണ്റ്റെ കൌശല വിദ്യ എണ്റ്റടുത്ത് ആദ്യം പ്രയോഗിച്ചത്.. പിന്നീട് പാത്രം തിരിച്ചു ചോദിച്ചപ്പോള്‍' പാത്രം മരിച്ചുപോയി ' എന്നു പറഞ്ഞു എന്നെ മഠയനാക്കിയ കുഞ്ഞിരാമാ.. മച്ചിയായ എണ്റ്റെ പാത്രത്തെ പ്രസവിപ്പിച്ച് എന്നെ ആഹ്ളാദഭരിതനാക്കുകയും, പിന്നീട് തള്ളപ്പാത്രത്തെ കൊന്നുകൊണ്ട് എണ്റ്റെ യുക്തിയെ ഭദ്രമായി കുഴിച്ചു മൂടുകയും ചെയ്തവനായിരുന്നല്ലോ നീ..
നേരു്.. അന്നു ഞാന്‍ മരമണ്ടന്‍.. നീ അതിബുദ്ധിമാന്‍.. അന്നു ഈ തട്ടിപ്പു കഥ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ലല്ലോ. കുഞ്ഞിരാമനോട്, ' വേണ്ടടാ കുഞ്ഞിരാമാ ആ പാവം ക്യഷ്ണന്‍കുട്ടീടെ മൊതലു നെനക്കെന്തിനാടാ..അതങ്ങ് തിരിച്ചു കൊടുത്തേക്ക്', എന്നൊന്നും ആരും പറഞ്ഞു കേട്ടില്ല.. 'മൊടക്കു മൊതലിനു ഒരു ചെറിയ ലാഭം ' എന്നുള്ള ഒരു ചെറു ചാപല്യത്തിനു മുമ്പില്‍ മൂഢനായിപ്പോയ പാത്രമുടമയായ ഞാനും, തട്ടിപ്പു വീരനായ കുഞ്ഞിരാമനും സമൂഹത്തിനു മുമ്പില്‍ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ എണ്റ്റെ ചാപല്യത്തെ അവര്‍ പരിഹസിക്കുകയും കുഞ്ഞിരാമണ്റ്റെ സാമര്‍ത്ഥ്യത്തെ അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു..പള്ളിക്കൂടത്തില്‍ പഠിച്ചെടുത്ത തെന്നാലിരാമന്‍ കഥയിലെ കൌശലമാണല്ലോ അവന്‍ തന്നോട് പരീക്ഷിച്ചതു.. പതുക്കെ പതുക്കെ കുഞ്ഞിരാമന്‍ തെന്നാലിരാമണ്റ്റെ കൌശലം ജീവിതത്തില്‍ പകര്‍ത്താന്‍ തുടങ്ങി..തെന്നാലിരാമണ്റ്റെ പൊടിക്കൈ, സമൂഹത്തില്‍ വിജയകരമായി നടപ്പിലാക്കമെന്നു്, കുഞ്ഞിരാമനു മനസ്സിലായി..സത്യത്തില്‍ തെന്നാലിരാമന്‍ പറ്റിച്ചത് കൊള്ളപ്പലിശക്കാരനായ വ്യാപാരിയെയായിരുന്നു.. കുഞ്ഞിരാമനാകട്ടെ, തല കുത്തനെയും... എന്നെപ്പോലുള്ളപാവങ്ങളെയാണല്ലോ പറ്റിച്ചുകൊണ്ടിരുന്നതു്.. ഇപ്പോള്‍, കുഞ്ഞിരാമനു പറയാനുള്ളതെന്താണു്?
ഈ ജീവിതത്തില്‍ താന്‍ ഒന്നും നേടിയില്ലെന്നോ? കുടുംബജീവിതത്തില്‍ കുഞ്ഞിരാമന്‍ കണിശമായ ആത്മാര്‍ത്ഥത പാലിച്ചിരുന്നുവല്ലോ.. സ്വന്തം മക്കളെ സ്നേഹവും പരിലാളനയും നല്‍കി വളര്‍ത്തി വലിയവരാക്കി.. മരിക്കുന്നതു വരെ കെട്ടിയോളോട് അവളുടെ ഇംഗിതമനുസരിച്ചു പെരുമാറി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അയല്‍ക്കാരനെ പറ്റിച്ച പാത്രത്തില്‍ വെച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചു കൊണ്ടാണല്ലോ പിള്ളാരു വളര്‍ന്നു വലുതായത്.. സ്വാഭാവികമായും, ആ പാത്രത്തിണ്റ്റെ ഭൂതകാലവും, അച്ഛന്‍ അതു കരസ്ഥ്മാക്കിയ മാര്‍ഗ്ഗവും അവര്‍ ഒരിക്കലും മറന്നില്ല.. അവര്‍ തന്നെക്കാളും വലിയ ഭയങ്കരന്‍മാരായ തട്ടിപ്പുവീരന്‍മാരായി മാറിക്കൊണ്ടിരുന്നപ്പോള്‍, കുഞ്ഞിരാമന്‍ ഞെട്ടി... മനുഷ്യസഹജമായ നന്‍മയുടെ അംശം കുഞ്ഞിരാമനിലും അവശേഷിച്ചിരുന്നു.. മക്കള്‍ തെറ്റുകളിലൂടെയും, കുറ്റങ്ങളിലൂടെയും നീന്തിനടക്കുമ്പോള്‍, അയാള്‍ അവരെ ഉപദേശിച്ചു:
"ങും "
തല വെട്ടിത്തിരിച്ച്, അവജ്ഞയോടെ കുഞ്ഞിരാമനെ ഗൌനിക്കാതെ അവര്‍ തെറ്റുകളിലൂടെയും, കുറ്റങ്ങളിലൂടെയും നടന്നു നീങ്ങി.. പ്രായം കൂടും തോറും കുഞ്ഞിരാമന്‍ തണ്റ്റെ മക്കളില്‍ നിന്നും ഒറ്റപ്പെട്ടു കൊണ്ടിരുന്നു. ചില നേരങ്ങളില്‍ അവര്‍ തണ്റ്റെ ശത്രുക്കളാണോ എന്നു വരെ , കുഞ്ഞിരാമന്‍ സംശയിക്കാതിരുന്നില്ല.. വാര്‍ദ്ധക്യം അയാളെ കൂടുതല്‍, കൂടുതല്‍ ഏകാകിയും ചിന്താശീലനുമാക്കിത്തീര്‍ത്തു. ഒരു ദിവസം മകനും, മരുമകളും ഒരു വലിയ തട്ടിപ്പു നടത്തിയതിണ്റ്റെ വിജയാഹ്ളാദത്തില്‍ ഒരു വമ്പന്‍ സല്‍ക്കാരം നടത്തുകയുണ്ടായി. പാവം കുഞ്ഞിരാമന്‍ വീടിണ്റ്റെ ഇരുളടഞ്ഞ ഒരു മുറിയിലിരുന്നു എല്ലാം കണ്ടു, കേട്ടു.. മക്കള്‍, കുടിച്ചു കൂത്താടുന്നതും, മരുമകള്‍ മദോന്‍മത്ത ന്യത്തമാടി അരങ്ങു തകര്‍ക്കുന്നതും അവരങ്ങനെ ചിരിച്ചു ചിരിച്ചു കുഴഞ്ഞു വിഴൂന്നതും. കുഞ്ഞിരാമനു സഹികെട്ടു.. നേരം പുലര്‍ന്നപ്പോള്‍, അവരോടു കുഞ്ഞിരാമന്‍ ഇപ്രകാരം പറഞ്ഞു:
'മക്കളെ, ഇതൊന്നും നന്നല്ല.. നമ്മള്, നമ്മുടെ പഴയ കാലമൊന്നും മറന്നു കൂടാ.. '
' ഓ ഒരു പഴയ കാലം.. '
ഇത്രയും പറഞ്ഞുകൊണ്ട്, മരുമകള്‍ അടുക്കളയിലേക്കു പാഞ്ഞു പോയി.. 'ഇതാ, ഇതല്ലെ നിങ്ങളുടെ പഴയ കാലം.. ' അവള്‍ അടുക്കളയില്‍ നിന്നും താങ്ങിപ്പിടിച്ചു കൊണ്ടുവന്ന, നിറം മങ്ങി ക്ളാവു പിടിച്ച ആ ഒട്ടുപാത്രമെടുത്തു മുറ്റത്തേക്കു, ഒരേറു വെച്ചു കൊടുത്തു.. കാര്‍പോര്‍ച്ചിലെ കോണ്‍ക്രീറ്റു തൂണില്‍ ചെന്നു വീണു അതിണ്റ്റെ വക്കില്‍ നിന്നും ഒരു വലിയകഷ്ണം അടര്‍ന്നു ദൂരേക്കു തെറിച്ചു വീണു.. തണ്റ്റെ മകന്‍ അവളുടെ കരണക്കുറ്റിക്കു ഒന്നു പെട്ടിക്കുമെന്നു കുഞ്ഞിരാമന്‍ ആശിച്ചു.. അതുണ്ടായില്ല.. പകരം അവനിത്രയും പറഞ്ഞു. : 'അഛാ.. വെറുതെയെന്തിനാ വടി കൊടുത്തു അടി വാങ്ങാന്‍ നിക്കണത്.. ' താങ്ങാന്‍ വയ്യാത്തതു കിട്ടുമ്പോള്‍, എല്ലാവര്‍ക്കും തോന്നാറുള്ളതു പോലെ, ഒരു നിമിഷ നേരം കുഞ്ഞിരാമനും ഈ ഭൂമിയാകെ വട്ടം ചുറ്റുന്നതായിത്തോന്നി.. അയാള്‍ കുറെ നേരം അവിടെത്തന്നെ കുന്തിച്ചിരുന്നു.. സുബോധം വീണ്ടു കിട്ടിയപ്പോള്‍, ഇരുന്നേടത്തു നിന്നും പതുക്കെ എണീറ്റു..
'നടക്കാനാവതുണ്ടായിട്ടല്ല.. ആവും പോലെ ഈ പാത്രവുമെടുത്തുകൊണ്ടു ഞാനിങ്ങോട്ടു പോന്നത്'
വിറയാര്‍ന്ന ശബ്ദത്തില്‍, കുഞ്ഞിരാമന്‍ ഇത്രയും പറഞ്ഞു കൊണ്ടു എണ്റ്റെ കാല്‍ക്കല്‍ വീണു..
'ചങ്ങാതീ, എന്നോടു പൊറുക്കണം.. '
അയാള്‍ കരയാന്‍ തുടങ്ങി.. ഞാനാകെ വെഷമിച്ചു.. 'ച്ഛെ, എണീക്കു കുഞ്ഞിരാമാ.. നമ്മള് വയസ്സമാരിങ്ങനെ.. ' അയാളെ പിടിച്ചെഴുന്നേല്‍പിച്ചു കൊണ്ട് ഞാന്‍, വരാന്തയിലേക്കു നടന്നു.. ഏറെ നേരം ഒന്നും പറയാനില്ലാതെ, ഞാന്‍ കുഞ്ഞിരാമണ്റ്റെ ശുഷ്ക്കിച്ക പുറം തലോടി... വ്യസനങ്ങളുടെ നീര്‍ക്കെട്ടില്‍ നിന്നും, മോചനം കിട്ടാന്‍ വേണ്ടി, വരാന്തയിലെ തണുത്ത സിമണ്റ്റു തറയില്‍അയാളെ ഞാന്‍ അരികിലേക്കു ചേര്‍ത്തിരുത്തി.. ഇറയത്തിരിക്കുന്ന ആ പഴയ വക്കു പൊട്ടിയ പാത്രം ഒരു തവണകൂടി നോക്കാന്‍ കെല്‍പില്ലാതെ, കുഞ്ഞിരാമന്‍ തല താഴ്ത്തി നിശ്ചേഷ്ഠനായിരുന്നു.. കുഞ്ഞിരാമണ്റ്റെ ദയനീയ രൂപം എണ്റ്റെ മനസ്സിനെ വല്ലാതെ നോവിച്ചു.. ഞാന്‍ അയാള്‍ക്കുവേണ്ടി മനസ്സില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു.. 'ഈശ്വരാ.. കുട്ടികളാരും ഈ കഥ അറിയാതിരിക്കട്ടെ.. അറിഞ്ഞാല്‍ ഇംഗ്ളീഷു മീഢിയമാക്കി പഠിച്ച അവരിങ്ങനെ ഒരു കഥയെഴുതും:
'ഏതു കുഞ്ഞിരാമനും അവണ്റ്റേതായ ഒരു ദെവസമുണ്ട്.. '
Saturday, 13 February 2010
Tuesday, 9 February 2010
Subscribe to:
Posts (Atom)




.jpg)

.jpg)


.jpg)






