Showing posts with label കാര്‍ട്ടൂണ്‍. Show all posts
Showing posts with label കാര്‍ട്ടൂണ്‍. Show all posts
Tuesday, 5 April 2011
Monday, 5 April 2010
ഞങ്ങള്‍ക്കിടയില്‍ സുന്ദരികളും, സുന്ദരന്‍മാരുമില്ലേ?
"ഞാനും, എണ്റ്റെ മിസിസും കൂടെ ഒരു ബ്യൂട്ടി
പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനിച്ചു'
കട്ടുറുമ്പു പറഞ്ഞതു കേട്ടു ആന കുടുകുടാ
ചിരിക്കുകയായിരുന്നു...
കട്ടുറുമ്പു പരിഭവിച്ചു:
"ങുഹും.. എന്താ.. ഞങ്ങള്‍ കൊച്ചെറുമ്പുകള്‍ക്കിടയിലും
സുന്ദരികളും, സുന്ദരന്‍മാരുമില്ലെന്നാണോ'?
പാര്‍ലര്‍ തുടങ്ങാന്‍ തീരുമാനിച്ചു'
കട്ടുറുമ്പു പറഞ്ഞതു കേട്ടു ആന കുടുകുടാ
ചിരിക്കുകയായിരുന്നു...
കട്ടുറുമ്പു പരിഭവിച്ചു:
"ങുഹും.. എന്താ.. ഞങ്ങള്‍ കൊച്ചെറുമ്പുകള്‍ക്കിടയിലും
സുന്ദരികളും, സുന്ദരന്‍മാരുമില്ലെന്നാണോ'?
Friday, 2 April 2010
കുന്തം പിടിച്ചവന്‍ :
ദൈവവും പിശാചും കൂടി അവിശ്വാസിയെ അവിശ്വാസത്തില്‍ പിടിച്ചു നിറുത്തുന്നു..നിങ്ങളുടെ കിത്താബിലുണ്ടടോ.. എന്തു പറയുന്നു?:
മറ്റവന്‍ :
അതേടോ ശൈത്താനെ..(പിശാചേ).. താന്‍ പാതി.. ദൈവം പാതിയെന്നല്ലേ താനും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതു.. =========================================
ഭാരതത്തിണ്റ്റെ ഇതിഹാസകാവ്യങ്ങളുടെ കര്‍ത്താവിണ്റ്റെ നാമത്തില്‍ ഒരു ബ്ളോഗുണ്ടാക്കി, മുസ്ളിംകളുടെ വിശുദ്ധ വേദഗ്രന്ഥത്തെ അധിക്ഷേപിക്കും വിധം ഒരാള്‍ സുവിശേഷ പ്രചാരണത്തിലേര്‍പ്പെട്ടിരിക്കയാണു.. ( നാടന്‍ ഭാഷയില്‍: ബെടക്കാക്കി തനിക്കാക്കുക). നമ്മളെല്ലാവരും പലതരം വിശ്വാസികളാണല്ലോ.. ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നമ്മള്‍ അതിണ്റ്റേതായ ബഹുമാനത്തോടെ സമീപിക്കുന്നു. വിശുദ്ധ ഖുറാനില്‍ തന്നെ പറയുന്നു:
ഭാരതത്തിണ്റ്റെ ഇതിഹാസകാവ്യങ്ങളുടെ കര്‍ത്താവിണ്റ്റെ നാമത്തില്‍ ഒരു ബ്ളോഗുണ്ടാക്കി, മുസ്ളിംകളുടെ വിശുദ്ധ വേദഗ്രന്ഥത്തെ അധിക്ഷേപിക്കും വിധം ഒരാള്‍ സുവിശേഷ പ്രചാരണത്തിലേര്‍പ്പെട്ടിരിക്കയാണു.. ( നാടന്‍ ഭാഷയില്‍: ബെടക്കാക്കി തനിക്കാക്കുക). നമ്മളെല്ലാവരും പലതരം വിശ്വാസികളാണല്ലോ.. ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നമ്മള്‍ അതിണ്റ്റേതായ ബഹുമാനത്തോടെ സമീപിക്കുന്നു. വിശുദ്ധ ഖുറാനില്‍ തന്നെ പറയുന്നു:
നിങ്ങള്‍ക്കു നിങ്ങളുടെ മതം.. എനിക്കെണ്റ്റെ മതം..
പിന്നെയെന്തിനാണു സാറെ ഈ വാഗ്വാദങ്ങള്‍.?
:അല്ലെങ്കില്‍ ദൈവത്തെ കാണാന്‍ എന്തിനേറെ കിത്താബു വായിക്കണം? ..
ദാണ്ടെ.. ആ ജനലു തുറന്നിട്ടു പുറത്തേക്കൊന്നു നോക്കിയാട്ടെ...
ദാണ്ടെ.. ആ ജനലു തുറന്നിട്ടു പുറത്തേക്കൊന്നു നോക്കിയാട്ടെ...
ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരക്കാന്‍ ഇഷ്ടമുണ്ടായിട്ടു വരച്ചതല്ല..
ഇവരെല്ലാരും കൂടെ ബൂലോഗം നാറ്റിക്കുന്നതു സഹിക്കാന്‍ കഴിയാതെ വരച്ചു പോയതാണു..
വായനക്കാര്‍ ക്ഷമിക്കുക..
Thursday, 1 April 2010
Monday, 29 March 2010
അരുത്.. ആ WINDOWS തുറന്നിടരുത്

വീടിനു ജനവാതിലുകളുണ്ടെങ്കില്‍ തീര്‍ച്ചയായും അതു തുറന്നിടാനുള്ളതല്ലേ?
വീടിനകത്തേക്കു യഥേഷ്ടം കാറ്റും വെളിച്ചവും കടന്നു വരണം.
പക്ഷെ ഇക്കാലത്തു നമുക്കു വീടിണ്റ്റെ ജാലകങ്ങള്‍ തുറന്നിടാനുള്ളതല്ല..
നല്ല പത്രാസിലുണ്ടാക്കിയ ഒരൊറ്റ വീടിണ്റ്റെ ജാലകപ്പൊളിയും ഈ അടുത്ത കാലത്തൊന്നും ഒറ്റ മലയാളിയും തുറന്നിട്ടുണ്ടാവില്ല. ജാലകം, ജനല്‍, വിന്‍ഡോ എന്നൊക്കെ പറയുന്ന ഈ സാധനം കേരളീയരുടെ ഭവന വാസ്തു വിദ്യാസങ്കല്‍പങ്ങള്‍ക്ക് ഇന്നു വെറുമൊരലങ്കാരം മാത്രം.
സ്റ്റെയ്ലന്‍ കൂളിംഗ് ഗ്ളാസ്സു വെച്ച വീടുകള്‍.
അല്ലെങ്കിലെന്തിനാണീ ജനലുകള്‍?
വെറുതെയൊന്നാലോചിച്ചാല്‍ ഇതൊരധികപ്പറ്റെല്ലേ?
കമ്പിയുടെ വിലയെന്താ?
ചില്ലുകളുടെ വിലയും കൂടുകയല്ലേ?
ഏച്ചു കൂട്ടി, തേച്ചു മിനുക്കി ഒരു ജനല്‍ പാളിയുണ്ടാക്കുമ്പോഴേക്കും ആശാരിക്കൂലിയെത്രയാകും? വേണോ ഈ അധികച്ചെലവു്?
ഇനി മേലിലെങ്കിലും ജനലുകളില്ലാത്ത വീടുകളാണു നമുക്കാവശ്യം.. നല്ല ഫ്ളാറ്റായി, അകത്തേക്കു കടക്കാനും പുറത്തേക്കു പോകാനുമായി ഒറ്റവാതില്‍ മാത്രമുള്ള ഒരു ഗുഹ.
നമ്മുടെ ഭവന സങ്കല്‍പങ്ങള്‍ക്കു ആ രീതിയിലൊരു വാസ്തു വിദ്യ രൂപകല്‍പന ചെയ്യേണ്ടതുണ്ടു.
നല്ല സുരക്ഷിതമായ ഒരു ഭവന സങ്കല്‍പം. പണ്ടു വീടു തന്നെ പകുതിയിലേറെയും മരമായിരുന്നല്ലോ.. ജനല്‍ മുഴുവനായി മരം കൊണ്ട്... പ്ളാവും , തേക്കും, വാകയും, ഈട്ടിയും എന്തെന്തു മരങ്ങളെയാണു മലയാളി അക്കാലത്തു കൊലവാളിനിരയാക്കിയതു.
പകുതി തുറന്നു കിടക്കുന്ന ജനലുകള്‍. അഴികളും, പാളികളും മരത്തില്‍ തന്നെ. ജനല്‍ പാളികളില്‍ കരവിരുതും, കൊത്തു പണിയും ! ആ നാലുകെട്ടിണ്റ്റെ ജാലകങ്ങള്‍, അല്ലെങ്കില്‍ ചെറിയ കൊച്ചു വീടിണ്റ്റെ കിളിവാതില്‍ തുറന്നിട്ട വെളിച്ചത്തിലിരുന്നാണു വായിച്ചതും, പഠിച്ചതും, എഴുതിയതും. ആ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടാണു താരകങ്ങളെ നോക്കി കവിതയെഴുതിയതു..
ആ ജാലക വാതില്‍പഴുതിലൂടെയാണു നിലാവെളിച്ചത്തിണ്റ്റെ തുണ്ട് നിലത്തുവീണു കിടക്കുന്നതവന്‍ കണ്ടതു.
കാലം മാറി. വീടിണ്റ്റെ നിര്‍മ്മാണ സങ്കല്‍പങ്ങളും മാറി. ജാലകങ്ങള്‍ക്ക് ചില്ലും, കമ്പിയഴികളുമായി. വിലങ്ങനെ ഇടക്കിടക്കു ഈരണ്ടു കമ്പികള്‍.
അടുത്ത കാലം വരെ ഈ ജാലകവാതില്‍ മലയാളിവീടുകള്‍ക്കലങ്കാരമായിരുന്നു.
ആയിടക്കാണു ആരോ ആ ജനലഴികള്‍ക്കുള്ളിലൂടെ കമ്പിപ്പാര കടത്തി അഴികളെ ഒന്നു വികസിപ്പിച്ചതു.
കള്ളന്‍ കുന്തമിട്ടു ഞെരുക്കി വീട്ടിനകത്തേക്കു കുഞ്ഞു കള്ളനെ ഇറക്കി വിലപിടിച്ച സാധനങ്ങളെല്ലാം കട്ടു കൊണ്ടു പോയി. അങ്ങനെയാണു കള്ളനെ തോല്‍പിക്കാന്‍ മറ്റൊരു മഹാബുദ്ധി പ്രയോഗവല്‍ക്കരിച്ചതു.
ജനലിണ്റ്റെ വിലങ്ങനെയുള്ള കമ്പികള്‍ക്കിടക്കിടക്കു നെടുങ്ങനെ ഇടക്കിടക്കു ഈരണ്ടു കമ്പിപ്പട്ടകള്‍ കൂടി.. ഇപ്പോള്‍ ഈ ജനലിണ്റ്റെ രൂപസാദ്യശ്യം മ്യഗശാലയിലെ ഒരു കൂടിനോടുപമിക്കാം.
ഈ കൂട്ടിനകത്തു ഒരു വന്യമ്യഗം വസിക്കുന്നതായി അപരിചിതനായ ഒരു നാട്ടുകാരനു
തോന്നിപ്പോയിട്ടുണ്ടെങ്കില്‍ അയാളെ കുറ്റം പറയരുതു.. കാരണം അയാള്‍ക്കു നമ്മുടെ നാട്ടിണ്റ്റെ രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങളെകുറിച്ചുള്ള അറിവില്ലായ്മ കൊണ്ടു മാത്രമായിരിക്കും അങ്ങനെ ഒരു തോന്നല്‍.
ഇനി നമുക്കു കാണാം ഈ അഴികള്‍ക്കുള്ളിലൂടെ കള്ളനൊന്നു കയറുന്നതു.
ഇങ്ങനെ, ജനലിണ്റ്റെ അപാരമായ സുരക്ഷിതത്വത്തില്‍ അഹങ്കരിച്ചു നില്‍ക്കുമ്പോളാണു, അന്നത്തെ വാര്‍ത്തയില്‍ നാടന്‍ ബോംബു പൊട്ടിയതു. ജനലിനകത്തുകൂടെയാണത്രെ ബോമ്പ് വീട്ടിലേക്കെറിഞ്ഞതു. അന്നു ജനല്‍പാളികള്‍, ഉറക്കെ വലിച്ചടച്ചതാണു.
' ഇനി ലോകാവസാനം വരെ ഈ ജനല്‍പാളികള്‍ തുറന്നിടുന്ന പ്രശ്നമില്ല'.
പുറത്തു കാറ്റോ, മഴയോ, പേമാരിയോ, എന്തും നടക്കട്ടെ.
എല്ലാം ടെലിവിഷനില്‍ വിശദമായിക്കാണുന്നുണ്ടല്ലോ..പോരാത്തതിനു കമ്പ്യൂട്ടറില്‍ 'വിന്‍ഡോ'യും തുറന്നിട്ടിരിക്കുന്നു. അറിവില്ലായ്മ കൊണ്ടു കുട്ടികളാരെങ്കിലും ജനലൊന്നു തുറന്നാല്‍ മുതിര്‍ന്നവര്‍ കണ്ണുരുട്ടും:
'അടയ്ക്കെടാ'
ഇതെന്താ ഇത്രമേല്‍ പേടി?
ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനമാണോ ഈ വീട്?
ശരിയാണു, ജനലുകള്‍ തുറന്നിടാന്‍ പാടില്ല,.. അതടഞ്ഞുതന്നെ കിടക്കണം.
കൊതുകും, ഈച്ചയും, പാറ്റയുമെല്ലാം വീട്ടിനകത്തേക്കു പറന്നു വരും..
വേനല്‍ക്കാലമാണു.
ജനലുകള്‍ ഇത്തിരി നേരം തുറന്നിട്ടാല്‍ നല്ല കാറ്റു കിട്ടും.
അപ്പുറത്തെ തൊടിയിലെ തൈതെങ്ങും, മാവും, പ്ളാവും വീശിത്തരുന്ന കാറ്റിണ്റ്റെ തലോടലേറ്റു കിടന്നാല്‍ അറിയാതെ ഒന്നു മയങ്ങിപ്പോകും...
ഹേയ്, വേണ്ട കാലം അത്ര നല്ലതല്ല. വെറുതെയെന്തിനു ആള്‍ക്കാര്‍ക്ക് പണിയുണ്ടാക്കുന്നു.
കഴിഞ്ഞ ദിവസമാണു അപ്പുറത്തെ കുഞ്ഞാപ്പാണ്റ്റെ വീടിണ്റ്റെ ജനലിലൂടെ കള്ളന്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിണ്റ്റെ ഒന്നരപ്പവന്‍ തൂക്കമുള്ള മാല ചൂണ്ടലിട്ടു വലിച്ചുകൊണ്ടു പോയതു.
അതു കൊണ്ടു ഈ ജനലുകളങ്ങനെ അടഞ്ഞു തന്നെ കിടക്കട്ടെ.
വേനല്‍ ചൂടില്‍ വിയര്‍ത്തു പൊള്ളി തിരിഞ്ഞും, മറിഞ്ഞും ഉറക്കം കിട്ടാതെ ടെറസിണ്റ്റെ ആവിയില്‍ വെന്തവിഞ്ഞു പോയാലും ഈ ജനലുകള്‍ തുറക്കുന്ന പ്രശ്നമേയില്ല. ഇപ്പോള്‍ ബാലേട്ടണ്റ്റെ ഇലക്ട്രിക്ക് കടയില്‍ ഇന്‍സ്റ്റാള്‍മെണ്റ്റില്‍ ഏസി .കിട്ടാനുണ്ടു നാളത്തന്നെ ഞാനതു വാങ്ങിക്കൊണ്ടു വരും.. എന്നാലും ഈ ജനലുകള്‍ തുറക്കുന്ന പ്രശ്നമില്ല.. വൈലോപ്പിള്ളിയുടെ ഉണ്ണിക്കുട്ടന്‍ നാട്ടുമാവിന്‍ ചോട്ടിലേക്കു കുണുങ്ങിക്കുണുങ്ങി നടന്നുപോകട്ടെ.. പുറത്തു കുളിര്‍കാറ്റു വീശട്ടെ.. അപ്പുറത്തെ വീട്ടിനു തീ പിടിക്കട്ടെ, മഴ പെയ്യട്ടെ, വെയിലുദിക്കട്ടെ , ഇടിവെട്ടട്ടെ എനിക്കെന്തു വേണം. അത്തരം നിര്‍മ്മലവികാരങ്ങള്‍ക്കൊന്നും ഇനി എണ്റ്റെ ഹ്യദയത്തില്‍ സ്ഥാനമില്ല.. അതെ, എണ്റ്റെ ഹ്യദയത്തിണ്റ്റെ ജാലകങ്ങള്‍ ഞാന്‍ എന്നോ കൊട്ടിയടച്ചിരിക്കുന്നു. എണ്റ്റെ വീടു നോക്കൂ.. ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍. ഭദ്രമായടച്ചു ഇരുമ്പുകൊളുത്തിട്ടു കൊട്ടിയടച്ച വാതില്‍, ഒരിക്കലും തുറക്കാത്ത കണ്ണുകള്‍പോലെ ഈ ജാലകങ്ങള്‍.. ഇതെണ്റ്റെ ശരീരമാണൂ.. എണ്റ്റെ ആത്മാവാണൂ..
ഈ വീടു ഞാന്‍ തന്നെയാണു.....
വാല്‍പോസ്റ്റ്:
വിന്‍ഡോസു് എന്നു പറഞ്ഞാല്‍ ജാലകങ്ങള്‍ എന്നാണല്ലോ അര്‍ത്ഥം.. സത്യത്തില്‍ പുറത്തെ കാഴ്ച്ചകളിലേക്കു തുറക്കുന്ന ഒരു കിളിവാതില്‍..കാലം എന്നോ മാറി. വാക്കുകള്‍ ക്കു മനസ്സിലുരുത്തിരിയുന്ന ബിംബങ്ങളും മാറി.. വിന്‍ഡോസ് -95 ഇറങ്ങിയ കാലം ..
അന്നു ഖലീജുടൈംസില്‍ ഞാനൊരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു.. വായനാക്കര്‍ക്കൂവേണ്ടി വാല്‍പോസ്റ്റായി ആ കാര്‍ ട്ടൂണ്‍ ഞാനിവിടെ ചേര്‍ക്കുന്നു.
I TOLD YOU TO CLOSE THE WINDOWS -95
Friday, 19 March 2010
Saturday, 13 March 2010
Tuesday, 2 March 2010
Saturday, 13 February 2010
Tuesday, 9 February 2010
Friday, 5 February 2010
Tuesday, 26 January 2010
കെട്ടിപ്പിടിക്കാനാവുന്നില്ലല്ലോ..
കുഞ്ഞൂട്ടണ്റ്റെ ദു:ഖം :
അമ്മേ, ഈ ആനയെ എനിക്കു കെട്ടിപ്പിടിക്കാനാവുന്നില്ലല്ലോ..
അമ്മേ, ഈ എറുമ്പിനെ എനിക്കു ചുംബിക്കാനാവുന്നില്ലല്ലോ..
Sunday, 24 January 2010
Subscribe to:
Posts (Atom)



.jpg)


.jpg)





.jpg)