കണ്‍മുമ്പില്‍ വല വിരിച്ചു
വെച്ചതു കണ്ടിട്ടും
മത്സ്യക്കുഞ്ഞു
വേദാന്തമുരുവിട്ടുകൊണ്ടു
വലക്കകത്തേക്കു നീന്തി,നീന്തിപ്പോയി..
തീവ്രവാദം
കട്ടുറുമ്പിണ്റ്റെ തീവ്രവാദം
മാറ്റാന്‍ കൊമ്പനാന,
കൊലകൊമ്പനെ തേടിപ്പോയി.
ജാലകം
വീട്ടിനു ജാലകം വെക്കാന്‍ മറന്നു പോയവന്‍
കാറ്റുകൊള്ളാന്‍കമ്പ്യൂട്ടറില്‍ ജാലകം തുറന്നിട്ടത്രെ..
പ്രാര്‍ത്ഥന
മരണശയ്യയില്‍ ഒരു വൃദ്ധ
ഒടുക്കത്തെ എപ്പിസോഡുവരെ
ജീവിതം നീട്ടിക്കിട്ടാന്‍
ദൈവത്തോടു പ്രാര്‍ത്ഥിച്ചു.
ഗുരുവും, ശിഷ്യനും..
സാമ്രാജ്യത്വത്തെ തെറിവിളിച്ച
ഗുരുവും, ശിഷ്യനും
അവാസാനത്തെ തുള്ളി
വിദേശീയനു വേണ്ടി
തെരുവില്‍ കിടന്നു അടിപിടിയായി..
വിശപ്പു്
ഭൂമിയാകെ
തിന്നു തീര്‍ന്നിട്ടും
വിശപ്പടങ്ങാതെ മണ്ണിര
ആകാശത്തേക്കുതുറിച്ചു നോക്കി...
തടവറ
ബുദ്ധിജീവിയുടെ തടവറ:
പരദൂഷണം.
രാഷ്ട്രീയക്കാരണ്റ്റെ തടവറ:
വായ്നാറ്റം.
ഒരു ജനതയുടെ തടവറ:
വിവാദം,
അഥവാ, പട്ടിയുടെ വായിലെ എല്ലിന്‍ കഷണം.
