Tuesday, 12 January 2010

വൈക്കോല്‍ത്തുമ്പ്‌



പുഴയില്‍ വീണു വെള്ളം കുടിച്ചുകൊണ്ടിരിക്കേ രാവുണ്ണി നിലവിളിച്ചു. ദൈവമേ, രക്ഷിക്കണേ....
ദൈവം രാവുണ്ണിക്കൊരു വൈക്കോല്‍ത്തുമ്പെറിഞ്ഞു കൊടുത്തു.. രാവുണ്ണി വൈക്കോല്‍ത്തുമ്പില്‍
പിടിച്ചു കര കേറി.. ഇനി വൈക്കോല്‍ത്തുമ്പെന്നിനെന്നോര്‍ത്ത്‌ രാവുണ്ണി അതു പുഴയിലേക്കു തന്നെ വലിച്ചെറിഞ്ഞു.. പുഴയിലെ ഓളങ്ങളില്‍ .. പതയില്‍, ചപ്പു ചവറുകള്‍ക്കിടയിലൂടെ ഒഴുകി,
ഒഴുകിദൈവം രാവുണ്ണിക്കെറിഞ്ഞു കൊടുത്ത വൈക്കോല്‍ത്തുമ്പ്‌
ദൂരെ വിദൂരതയിലെവിടെയോ പോയി മറഞ്ഞു....

തിരിച്ചയച്ച ക്യതികളില്‍നിന്നും...

No comments: