Monday 15 March 2010

ചെലവു കുറഞ്ഞ വീടു


















കോണ്‍ക്രീട്ടു ചെയ്ത വീടല്ല.
ഓടിട്ട വീടുമല്ല. ഓല മേഞ്ഞതല്ല.
ചെലവു വളരെ ചുരുക്കിച്ചുരുക്കിപ്പണിത ഒരു കൊച്ചു വീട്‌.
അതായിരുന്നു അയാളുടെ ആഗ്രഹം.
ഏകാകിയായ അയാള്‍ക്കു അതു മതി.
ചെലവു കുറച്ചു വീടു പണിയുന്ന പ്രശസ്തനായ എഞ്ചിനീയര്‍
അയാള്‍ക്കു വേണ്ടി ഒരു വീടു രൂപ കല്‍പന ചെയ്തിട്ടുണ്ട്‌.

ആറടി പ്ളിന്തേരിയ, ഒരു ബെഡ്രൂം, റൂഫിനു കുറച്ചു വെട്ടുകല്ലുകള്‍.
എഞ്ചിനീയര്‍ തണ്റ്റെ പ്ളാന്‍ അയാളെ കാണിച്ചു.

'വളരെ ചെലവു കുറഞ്ഞ ഒരു ടൈപ്പു വീടാണിതു..

സിമണ്റ്റിണ്റ്റെ ആവശ്യം ഒട്ടും വരുന്നില്ല,പകരം ഇതാ ഈ മണ്ണു തന്നെ ഉപയോഗിക്കാം'..

ഭൂമി കുഴിച്ചെടുത്ത നനഞ്ഞ മണ്ണെടുത്തു എഞ്ചിനീയര്‍ കൈവിരലുകളിലിട്ടു ഞരടി.

ഒരാള്‍ മാത്രമേ വീടു പണിക്കാരനായി ജോലി ചെയ്തിരുന്നുള്ളൂവെങ്കിലും,
സന്ധ്യയോടെ വീടിണ്റ്റെ പണി പൂര്‍ത്തിയായതു കണ്ടു അയാള്‍ക്കു ആശ്ചര്യം തോന്നി.
തണ്റ്റെ കൊച്ചു വീട്ടിലേക്കു അയാള്‍ നോക്കി.. ഒരു ചെറിയ ബെഡ്രൂം.
അയാള്‍ ബെഡ്രൂമില്‍ ചെന്നു കിടന്നു. കൊള്ളാം ഫര്‍ണിച്ചറുകളുടെ ആവശ്യമേയില്ല.
കൈകാലുകള്‍ നീട്ടിവെച്ചു നീണ്ടു നിവര്‍ ന്നു കിടക്കാം.

'എത്ര സംഖ്യയാണു ഇതിനു ആകെ ചെലവു?'
അയാള്‍ എഞ്ചിനീയറോടു ചോദിക്കുകയായിരുന്നു.

പക്ഷെ, എഞ്ചിനീയറും വീടുപണിക്കരനും എവിടെ?

ഇരുട്ടു തണ്റ്റെ വീട്ടിനു ചുറ്റും പള്ളിക്കാടുപോലെ പടര്‍ന്നു
പന്തലിക്കുന്നതു കണ്ടു അയാള്‍ അമ്പരന്നു.

'പറയൂ.. എത്ര സംഖ്യയാണു ഇതിനു ചെലവു?'

ഇരുട്ടിലേക്കു നോക്കി അയാള്‍ ചോദ്യം തുടര്‍ന്നു.
ആരും ഉത്തരം പറയുന്നില്ല.

'പറയൂ.. എത്ര സംഖ്യയാണു ഇതിനു ചെലവു?'
അയാള്‍ അട്ടഹസിച്ചു.

തണ്റ്റെ കൊച്ചു വീടിണ്റ്റെ ഈര്‍പ്പമുള്ള മണല്‍ ഭിത്തിയില്‍ കുടുങ്ങി
അയാളുടെ വാക്കുകളെല്ലാം ശബ്ദമില്ലാതെ തകര്‍ന്നു വീണു.

ഏതോ ഒരു നിയോഗം പോലെ എഞ്ചിനീയറും വീട്ടു പണിക്കാരനും മറ്റാര്‍ക്കോവേണ്ടി മറ്റൊരു ചെലവു കുറഞ്ഞ വീടു പണിയാനായി ആ ഇരുട്ടിലൂടെ നടന്നു മറഞ്ഞു കഴിഞ്ഞിരുന്നു...

14 comments:

പട്ടേപ്പാടം റാംജി said...

കൊച്ചാഗ്രഹം ഒരു കുഞ്ഞി കഥയായി......

Unknown said...

ചെലവു കുറഞ്ഞ വീടായത് കൊണ്ടാവും അവര്‍ കാശ് വാങ്ങാതെ പോയത്

കൂതറHashimܓ said...

എന്റേയും വീട്,
എല്ലാവര്‍ക്കും അവസാനം പോയി കിടക്കാനുള്ള കബറിലേക്കുള്ള ഓര്‍മപ്പെടുത്തല്‍ നന്നായിരിക്കുന്നു!!

Manoraj said...

മരിച്ചവന്റെ വീടിനു ആരു പൈസവാങ്ങാൻ അല്ലേ സുഹൃത്തേ..!! നേരിലേക്കുള്ള കണ്ണാടിയായി പോസ്റ്റ്‌.. ആരും ചിന്തിക്കാത്ത ഒരു ഡൈമെൻഷൻ.. അഭിനന്ദനങ്ങൾ..

jayanEvoor said...

ആറടി പ്ളിന്തേരിയ, ഒരു ബെഡ്രൂം, റൂഫിനു കുറച്ചു വെട്ടുകല്ലുകള്‍.

അതെ!
അത്രയേ വേണ്ടൂ!


നല്ല മിനിക്കഥ!

നന്ദന said...

കബറെന്നു കേട്ടാൾ തൽക്ഷണം ഞെട്ടേണ്ടതാ,
അപ്പറത്തെ വീട്ടിലെ ഉമ്മാമ പാടുന്നത് കേൽക്കാറുണ്ടായിരുന്നു. മറന്ന് പോയി, ഈ കഥ വീണ്ടുമെന്നെ ഓർമ്മപ്പെടുത്തി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഈയിടെയായി പല ബ്ലോഗുകാരും മരണത്തെക്കുറിച്ച് പോസ്റ്റുന്നു.നിത്യസത്യമായ ഇതിനെക്കുറിച്ച്‌ വെറുമൊരു ഓര്‍മ്മപ്പെടുത്തലാണോ അതോ തല തിരിഞ്ഞ ഈ കലികാലത്ത് 'ചെലവ് കുറഞ്ഞ ' ഈ വീട്ടില്‍ ഉറങ്ങുകയാണ് കരണീയം എന്ന ഉദ്ബോധനമാണോ? കാരണം ഇന്നത്തെ പത്രം (16/3/2010-ആണവദുരന്തം നടന്നാല്‍ അമേരിക്കക്ക് ബാധ്യത ഉണ്ടാവില്ല എന്ന വാര്‍ത്ത)വായിച്ചപ്പോള്‍ എനിക്കും അതാണ്‌ തോന്നിയത് .ഇങ്ങനെ പോയാല്‍ ചെലവ് കുറഞ്ഞ വീട്ടില്‍ സുഖമായി കിടക്കാനുള്ള ഭാഗ്യം പോലും നമുക്കന്യമാണല്ലോ ദൈവമേ!ആണവ ദുരന്തത്തിന്റെ ബാക്കിപത്രം ഒന്ന് മനസ്സില്‍ വന്നു പോയതാ.ക്ഷമിക്കണം രാഷ്ട്രീയക്കാരാ ...

ഹംസ said...

നല്ല ഒരു ഓര്‍മപ്പെടുത്തല്‍ തന്നെയാണ്. എല്ലാവരു അവസാനയുറക്കം ഉറങ്ങേണ്ട വീട്.

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാവര്‍ക്കും അവസാനം കിടക്കാനുള്ള വീട്,വളരെ കുറച്ചു സ്ഥലം മതി. മേല്‍ക്കൂര കല്ലു കൊണ്ട്!.എല്ലാവര്‍ക്കും മരണത്തെപ്പറ്റി ഒരു നിമിഷമെങ്കിലുമോര്‍ക്കാന്‍ നന്ന്.

മുസാഫിര്‍ said...

മരണം കുഴിയൊരുക്കി കാത്തിരിക്കുമ്പോഴും ഇങ്ങനെ സമചിത്തതയോടെ പെരുമാറാൻ കഴിഞെങ്കിൽ നന്നായിരുന്നു . കഥ ഇഷ്ടമായി.

ബഷീർ said...

ആറടിയും ലഭിക്കാതെ അടിഞ്ഞൊതുങ്ങുന്നവരുടേ ആകുലതകാളിന്നെവിടെയും..

മരണത്തെ ഓർമ്മിപ്പിക്കുന്ന രണ്ടാമത്തെ പോസ്റ്റാണ് ഇന്ന് വായിക്കുന്നത്. ഒന്ന് ശ്രദ്ധേയന്റെ മടക്കം

Martin Tom said...

Sangadaayi.....
Aduthathu thamaasha mathi.

Unknown said...

ചെലവ് കുറഞ്ഞ വീട്, ശാശ്വതമായ അവസാനത്തെ ഇടം.
നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍.

kadujeevitham said...

good story