Friday 2 April 2010



കുന്തം പിടിച്ചവന്‍ :
ദൈവവും പിശാചും കൂടി അവിശ്വാസിയെ അവിശ്വാസത്തില്‍ പിടിച്ചു നിറുത്തുന്നു..നിങ്ങളുടെ കിത്താബിലുണ്ടടോ.. എന്തു പറയുന്നു?:
മറ്റവന്‍ :
അതേടോ ശൈത്താനെ..(പിശാചേ).. താന്‍ പാതി.. ദൈവം പാതിയെന്നല്ലേ താനും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതു..
=========================================

ഭാരതത്തിണ്റ്റെ ഇതിഹാസകാവ്യങ്ങളുടെ  കര്‍ത്താവിണ്റ്റെ നാമത്തില്‍ ഒരു ബ്ളോഗുണ്ടാക്കി, മുസ്ളിംകളുടെ വിശുദ്ധ വേദഗ്രന്ഥത്തെ അധിക്ഷേപിക്കും വിധം ഒരാള്‍ സുവിശേഷ പ്രചാരണത്തിലേര്‍പ്പെട്ടിരിക്കയാണു.. ( നാടന്‍ ഭാഷയില്‍: ബെടക്കാക്കി തനിക്കാക്കുക). നമ്മളെല്ലാവരും പലതരം വിശ്വാസികളാണല്ലോ.. ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നമ്മള്‍ അതിണ്റ്റേതായ ബഹുമാനത്തോടെ സമീപിക്കുന്നു. വിശുദ്ധ ഖുറാനില്‍ തന്നെ പറയുന്നു:
നിങ്ങള്‍ക്കു നിങ്ങളുടെ മതം.. എനിക്കെണ്റ്റെ മതം..
പിന്നെയെന്തിനാണു സാറെ ഈ വാഗ്വാദങ്ങള്‍.?
:അല്ലെങ്കില്‍ ദൈവത്തെ കാണാന്‍ എന്തിനേറെ കിത്താബു വായിക്കണം? ..
ദാണ്ടെ.. ആ ജനലു തുറന്നിട്ടു പുറത്തേക്കൊന്നു നോക്കിയാട്ടെ...
ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരക്കാന്‍ ഇഷ്ടമുണ്ടായിട്ടു വരച്ചതല്ല..
ഇവരെല്ലാരും കൂടെ ബൂലോഗം നാറ്റിക്കുന്നതു സഹിക്കാന്‍ കഴിയാതെ വരച്ചു പോയതാണു..
വായനക്കാര്‍ ക്ഷമിക്കുക..

15 comments:

കൂതറHashimܓ said...

ദ്ദാണ്, കൊട് കൈ മാഷെ

അരുണ്‍ കരിമുട്ടം said...

ഒന്നും പറയാനില്ല :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചരിത്ര പുസ്തകങ്ങള്‍, പാഠപുസ്തകങ്ങള്‍ ,കഥകള്‍ ,സിനിമകള്‍, നാടകങ്ങള്‍,ചര്‍വ്വിത ചര്‍വണങ്ങള്‍.....
പിന്നെ ബ്ലോഗുകള്‍ വഴിയായി..
പിന്നെ പ്പിന്നെ.....
അഭിനവ ശൈലി
ചോദ്യപ്പേപ്പര്‍ വഴി???

കാട്ടിപ്പരുത്തി said...

:)

ഹംസ said...

നന്നായി.. എന്നാല്ലാതെ ഒന്നും പറയാനില്ല.!!

ഭായി said...

ഇനിയിപ്പം ബ്ലോഗായിട്ടെന്തിനാ ബാക്കി വെക്കുന്നത് എന്നായിരിക്കും... എന്തുചെയ്യാം ചിലരങിനെയാ
:(

mukthaRionism said...

കാര്‍ട്ടൂണിസ്റ്റേ..

നല്ല പോസ്റ്റ്..
ചിലരങ്ങനെയാണ്..
ഒന്നു പഠിക്കൂല
ഒന്നും അറിയൂല
പക്ഷേ
പറച്ചിലിനൊരു മുട്ടൂംണ്ടാവൂല്ല!

അവരുടെ വിവരമില്ലായ്മകള്‍
ഇത്തരന്ം പോസ്റ്റുകള്‍
മൂടിവെക്കുമെന്നവര്‍
വിചാരിക്കുന്നു..
വിവരമുള്ള വായനക്കാര്‍
അതു വായിച്ച്
അവരുടെ വിവരക്കേടില്‍
സഹതപിക്കുന്നു..

പടച്ചോനെ ഇവര്‍ക്കു നീ നല്ല ബുദ്ധി നല്‍കേണമേ..

കണ്ണനുണ്ണി said...

എന്ത് ചെയ്യാനാ

Faizal Kondotty said...

:)

തറവാടി said...

ഇതില്‍ ക്ഷമിക്കാനെന്തിരിക്കുന്നു ബാവേ?

ഞാന്‍ പിടിച്ച മുയലിന് പതിനായിരം കൊമ്പ് അതാണിക്കൂട്ടരെപറ്റി പറാനുള്ളത്.

എന്താണ് ആത്മീയതയെന്നും/മതമെന്നും എന്താണതിന്റെ ലക്ഷ്യമെന്നും ശെരിയായര്‍ത്ഥത്തില്‍ മനസ്സിലാക്കിയവരല്ല അതിന്റെ പേരില്‍ വാഗ്വേദങ്ങളും തര്‍ക്കങ്ങളും നടത്തുന്നത്.

പോസ്റ്റ് ഇഷ്ടായി , :)

Unknown said...

നല്ല പോസ്റ്റ്‌

OAB/ഒഎബി said...

എനിക്കെന്റെ മതം
നിനക്ക് നിന്റെ മതം.

വചനങ്ങളുടെ പൊരുളറിയാന്‍ ശ്രമിക്കാത്തവര്‍!

മുക്കുവന്‍ said...

ഒന്നു പഠിക്കൂല
ഒന്നും അറിയൂല
പക്ഷേ
പറച്ചിലിനൊരു മുട്ടൂംണ്ടാവൂല്ല;;;;


ദ്ദാണ്, കൊട് കൈ മാഷെ

പട്ടേപ്പാടം റാംജി said...

ബഹുജനം പലവിധം എന്ന് മാത്രം പറയുന്നു.

പള്ളിക്കുളം.. said...

ഇനിയിപ്പം ബ്ലോഗായിട്ടെന്തിനാ ബാക്കി വെക്കുന്നത് എന്നായിരിക്കും... എന്തുചെയ്യാം ചിലരങിനെയാ
:(