Tuesday 6 April 2010

ആത്മാരാമന്‍

കാലമേ,
അതിരൌദ്ര മഹാനദീജലപ്രളയപ്രവാഹമേ,
പ്രാണനും, പ്രണയവും, പ്രക്യതിയുമാകാശവും
മുഖം നോക്കും നിത്യനീല സ്പടികപ്രകാശമേ,
ഇല്ല,
ഞാനില്ല,
നിണ്റ്റെ ദുരിതത്തിലേക്കൊഴുകാന്‍,
നിണ്റ്റെ കെടുതികളിലലിയാന്‍;
ഈ കടവിലിരിക്കട്ടെ ഞാനല്‍പം;
ജീര്‍ണിച്ച ജഡങ്ങളും, ബലിയിട്ട പൂക്കളും കരിക്കിന്‍ തൊണ്ടും,
കുരുത്തോലത്തോരണങ്ങളും
ഒഴുകിയൊലിക്കുന്നതു കാണാം.
കാക്കയും, കഴുകനും കൊത്തിവലിക്കുന്ന-
നിണ്റ്റെ ഉടല്‍ കണ്ടെന്‍ കരള്‍ നോവുന്നുണ്ടെങ്കിലും,
ഞാനില്ല..
കാണാത്ത കാഴ്ചകളിലേക്കെന്തിനു നീയെന്നെ കൈപിടിച്ചു വലിക്കുന്നു?
ഒരിളം വാഴത്തണ്ടായ്‌ നിണ്റ്റെകൈകളില്‍ പൊങ്ങിക്കിടക്കാനുമെനിക്കാകില്ല.
നീന്തി,നീന്തി അവസാന സാഗരത്തിലുമെത്താനെനിക്കാകില്ല
ഞാനീ കടവിലിരിക്കാം.
ഈ കാഴ്ചകളൊക്കെ കാണാം;
ഈ കലക്ക വെള്ളത്തിലിത്തിരി നേരം
കാലിട്ടടിച്ചു കളിച്ചു രസിക്കാം....

4 comments:

Junaiths said...

കാലമേ.......

Unknown said...

ഞാനീ കടവിലിരിക്കാം.
ഈ കാഴ്ചകളൊക്കെ കാണാം;
ഈ കലക്ക വെള്ളത്തിലിത്തിരി നേരം
കാലിട്ടടിച്ചു കളിച്ചു രസിക്കാം....

കാലത്തോടൊപ്പം നീന്തിയല്ലേ പറ്റൂ..
:)

ബഷീർ said...

എത്ര നേരം ! ഒരു ദിനം ഒഴുകിയല്ലേ പറ്റൂ ശക്തമായ പ്രവാഹത്തിൽ

Unknown said...

ഈ കലക്ക വെള്ളത്തിലിത്തിരി നേരം
കാലിട്ടടിച്ചു കളിച്ചു രസിക്കാം....