Wednesday 7 April 2010

ദാണ്ടെ, കമണ്റ്റു വേണ്ടാത്ത കുറെ കമണ്റ്റുകള്‍...

വല
കണ്‍മുമ്പില്‍ വല വിരിച്ചു
 വെച്ചതു കണ്ടിട്ടും
മത്സ്യക്കുഞ്ഞു
വേദാന്തമുരുവിട്ടുകൊണ്ടു
വലക്കകത്തേക്കു നീന്തി,നീന്തിപ്പോയി..

തീവ്രവാദം
കട്ടുറുമ്പിണ്റ്റെ തീവ്രവാദം
മാറ്റാന്‍ കൊമ്പനാന,
കൊലകൊമ്പനെ തേടിപ്പോയി.
 
ജാലകം
വീട്ടിനു ജാലകം വെക്കാന്‍ മറന്നു പോയവന്‍
കാറ്റുകൊള്ളാന്‍കമ്പ്യൂട്ടറില്‍ ജാലകം തുറന്നിട്ടത്രെ..

പ്രാര്‍ത്ഥന

മരണശയ്യയില്‍ ഒരു വൃദ്ധ
ഒടുക്കത്തെ എപ്പിസോഡുവരെ
ജീവിതം നീട്ടിക്കിട്ടാന്‍
ദൈവത്തോടു പ്രാര്‍ത്ഥിച്ചു.


ഗുരുവും, ശിഷ്യനും..

സാമ്രാജ്യത്വത്തെ തെറിവിളിച്ച
ഗുരുവും, ശിഷ്യനും
അവാസാനത്തെ തുള്ളി
വിദേശീയനു വേണ്ടി
തെരുവില്‍ കിടന്നു അടിപിടിയായി..



വിശപ്പു്‌
ഭൂമിയാകെ
തിന്നു തീര്‍ന്നിട്ടും
വിശപ്പടങ്ങാതെ മണ്ണിര
ആകാശത്തേക്കുതുറിച്ചു നോക്കി...


തടവറ

ബുദ്ധിജീവിയുടെ തടവറ:
പരദൂഷണം.

രാഷ്ട്രീയക്കാരണ്റ്റെ തടവറ:
വായ്നാറ്റം.

ഒരു ജനതയുടെ തടവറ:
വിവാദം,
അഥവാ, പട്ടിയുടെ വായിലെ എല്ലിന്‍ കഷണം.

20 comments:

Anonymous said...

കുടത്തിനു വായ കൂടുതലാണെന്നു കലം പറഞ്ഞു...................

Unknown said...

നന്നായിട്ടുണ്ട് ...

Sulthan | സുൽത്താൻ said...

ഒരു ജനതയുടെ തടവറ:
വിവാദം,
അഥവാ, പട്ടിയുടെ വായിലെ എല്ലിന്‍ കഷണം.


Very Good.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കമന്റു വേണ്ടാത്തതിനാല്‍ 'ക-മിണ്ടു'ന്നില്ല

Unknown said...

നന്നായി എങ്കിലും കമന്റുന്നില്ല !

ഒഴാക്കന്‍. said...

കമന്റു വേണ്ടാത്തതിനാല്‍ .. no comment

പള്ളിക്കുളം.. said...

തടവറ ബെസ്റ്റ്..

ഐ വൈ എ കാർട്ടൂൺ മത്സരത്തിൽ പങ്കെടുത്തിരുന്നു അല്ലേ? :)

ബാവ താനൂര്‍ said...

കമണ്റ്റു വേണ്ടെന്നു പറഞ്ഞിട്ടും,
വാരിക്കോരി കമണ്റ്റിടുന്ന സഹ്യദയരായ
മൈത്രേയി, കെ.പി. സുകുമാരന്‍,സുല്‍ത്താന്‍, ഇസ്മായില്‍,തെച്ചിക്കോടന്‍,ഒഴാക്കാന്‍, പള്ളിക്കുളം... എല്ലാവര്‍ക്കും നന്ദി... @പള്ളിക്കുളം. അതെ.. പതിനായിരം രൂപ അവാര്‍ഡും,പ്രശസ്തിപത്രവും..

Mohamedkutty മുഹമ്മദുകുട്ടി said...

ഇനി ക-മാ-ന്നൊരക്ഷരം മിണ്ടിപ്പോകരുത്!.പണ്ടൊക്കെ പൂവാലന്മാരായിരുന്നു കമന്റടിച്ചിരുന്നത്!

ഹംസ said...

അല്ല കമാന്‍റ് ശരിക്കും വേണ്ടെ? എന്നാല്‍ ഞാന്‍ മിണ്ടുന്നില്ല.!!

ബാവ താനൂര്‍ said...

ഹംസ,
സത്യം പറയാമല്ലോ..കമന്റു വേണ്ടാഞ്ഞിട്ടല്ല.
അങ്ങനെയെങ്കിലും നാലാളു കമന്റ്ട്ടട്ടെ എന്നു വിചാരിച്ചു പോയതാണേ...

laloo said...

ബ്ളോഗറുടെ തടവറ കമന്റ്

തടവറ വേണ്ടാത്ത
ബാവയെ വലിയ തടവറയിലാക്കും ഞങ്ങൾ

ബാവ താനൂര്‍ said...

അതു കലക്കി,
ഞാന്‍ മാനത്തു കാണാത്തതു laloo
കമന്റില്‍ കണ്ടു...

SUNIL V S സുനിൽ വി എസ്‌ said...

നല്ല ചിന്തകൾ, കവിതക്കുറുക്കുകൾ..

OAB/ഒഎബി said...

ഇത് വായിക്കരുതെന്ന് പറയും പോലെ
അല്ലെ?
എന്തായാലും ‘കമണ്റ്റുകള്‍‘
ചിന്തനീയം തന്നെ...

ബാവ താനൂര്‍ said...

സുഹ്യത്തേ,
കമന്റു ബോക്സ് വായനക്കാര്‍ക്കു സ്വന്തം ..

Gopakumar V S (ഗോപന്‍ ) said...

ഒറ്റവരി ബാവ....നന്നായിട്ടുണ്ട്...നന്ദി, ആശംസകള്‍...

പട്ടേപ്പാടം റാംജി said...

മരണശയ്യയില്‍ ഒരു വൃദ്ധ
ഒടുക്കത്തെ എപ്പിസോഡുവരെ
ജീവിതം നീട്ടിക്കിട്ടാന്‍
ദൈവത്തോടു പ്രാര്‍ത്ഥിച്ചു.

Balu puduppadi said...

ജീവിതത്തിലെ വൈരുദ്ധ്യാത്മകത, അല്ലേ? കവിത നന്നായി.

mukthaRionism said...

ഹ ഹാ..
നന്നായി..
കുറഞ്ഞ വരികളില്‍
വലിയ കാര്യങ്ങള്‍..